വടകര: 400 അടിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്ബോളിത്ര വെപ്രാളമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍.
കെജ്‌രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്‌ട്രോണിക്ക് ബോണ്ടുള്‍പ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യതയാണെന്നും ഷാഫി പറഞ്ഞു.
ജനങ്ങൾ തങ്ങളുടെ ശക്തിയും കടമയും തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.