KeralaNEWS

ബസില്‍ നിന്നും മാലപൊട്ടിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍

കൊച്ചി: തിരക്കുള്ള ബസുകളില്‍ കയറി മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45) ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസില്‍ വച്ച്‌ യാത്രക്കാരിയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. യുവതി ബഹളം വച്ചതിനെ തുടർന്ന് നിർത്തിയ ബസിൽ നിന്നും ഇവർ ഇറങ്ങിയോടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Back to top button
error: