IndiaNEWS

ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം;14 പേര്‍ക്ക് പൊള്ളലേറ്റു

ഭോപ്പാൽ: മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍  ഭസ്മ ആരതി നടക്കുന്നതിനിടെ തീപിടിത്തം. അപകടത്തില്‍ പൂജാരിമാര്‍ ഉള്‍പ്പടെ 14 പേര്‍ക്ക് പൊള്ളലേറ്റു.

അഞ്ച് പൂജാരിമാര്‍ക്കും ഭക്തര്‍ക്കുമാണ് പൊള്ളലേറ്റതെന്നാണ് റിപ്പോര്‍ട്ട്. പൊള്ളലേറ്റവരെ ഉജ്ജയിനിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ച്‌ ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ നീരജ് സിംഗ് പറഞ്ഞു.

Back to top button
error: