IndiaNEWS

തമിഴ്നാട്ടില്‍ സിറ്റിംഗ് എംപി കീടനാശിനി കുടിച്ചു; സ്ഥിതി ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടില്‍ എംഡിഎംകെ എംപിഎ.ഗണേശമൂർത്തിയെ കീടനാശിനി ഉള്ളില്‍ ചെന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈറോഡ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് ലോക്‌സഭാ എംപിയാണ് ഗണേശമൂർത്തി.2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഡിഎംകെ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങളാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കീടനാശിനി കഴിച്ചതായി ഇയാള്‍ ഡോക്ടർമാരോടാണ് പറഞ്ഞത്. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഐസിയുവില്‍  വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..ഇദ്ദേഹത്തിന്റെ അവസ്ഥ  ഗുരുതരമാണെന്നാണ് വിവരം.

Back to top button
error: