അമൃത്സർ: പഞ്ചാബിലെ സംഗ്രൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 21 ആയി. ഇന്നലെ ആറ് പേർ കൂടി മരിച്ചു.
17 പേർ ചികിത്സയിലാണ്.
സംഭവത്തില്‍ എട്ടു പേരെ അറസ്റ്റുചെയ്തു. വിഷയത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി. അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ദിർബ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിക്കും രൂപം നല്‍കി.
ദിർബ, സുനം ബ്ലോക്കുകളിലെ ഗുജ്റാൻ, ടിബ്ബി രവിദാസ്പുര, ദണ്ഡോലി ഖുർദ് ഗ്രാമങ്ങളില്‍ നിന്നാണ് ആളപായം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.