മലപ്പുറം: ഉദിരംപൊയിലില്‍ രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്‌റിനാണ് മരിച്ചത് .ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നായിരുന്നു വിവരം.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് നസ്‌റിനെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മാതാവും ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. നസ്‌റിനെ ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
കുഞ്ഞിന്റെ ശരീരത്ത് മർദ്ദനമേറ്റ പാടുകള്‍ ഉളളതായും ബന്ധുക്കള്‍ പറയുന്നു. നസ്‌റിനെ കൊല്ലുമെന്ന് ഇയാള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായും മാതാവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.