Month: March 2024
-
Crime
സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍ വിശദീകരണം നല്‍കിയത്. അറിഞ്ഞയുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഡീന്‍ അറിയിച്ചു. കോളജ് കാമ്പസില്‍ ഇത്തരം മര്‍ദ്ദനങ്ങള്‍ പതിവാണെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണം യഥാസമയം വീട്ടുകാരെ അറിയിക്കുന്നതില്‍ ഡീനിന് വീഴ്ച പറ്റി.…
Read More » -
Kerala
ശരീരത്തില്‍ 46 വെട്ടുകള്‍; ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം
കൊല്ലം: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. അഞ്ചല്‍ വിളക്കുപാറ സുരേഷ് ഭവനില്‍ സുനിത(37)യെ കുടുംബവീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തില്‍ സാം കുമാറിനെ(43) യാണ് കൊല്ലം നാലാം അഡിഷനല്‍ സെഷൻസ് കോടതി ജഡ്ജി ഉഷ നായർ ശിക്ഷിച്ചത്. 2021 ഡിസംബർ 22ന് വൈകിട്ട് ആറിനായിരുന്നു സാം കുമാർ ഭാര്യ സുനിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സുനിതയുടെ പിതാവിന്റെ സഹോദരീ പുത്രൻ കൂടിയാണ് ഭർത്താവായ സാംകുമാർ. ഇയാള്‍ മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം അസഹ്യമായപ്പോള്‍ സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറി. 2021 സെപ്റ്റംബറില്‍ കുടുംബവീട്ടിലെത്തി സുനിതയെയും ഇളയമകനെയും സുനിതയുടെ അമ്മയെയും സാം ക്രൂരമായി മർദിച്ചു. സംഭവത്തില്‍ സാം കുമാറിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിലാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വധഭീഷണി മുഴക്കിയതിനാല്‍ സുനിത പുനലൂർ കോടതിയില്‍ നിന്നു പ്രത്യേക സംരക്ഷണ…
Read More » -
Kerala
കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് നീക്കത്തിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി: തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ ക്ഷേത്രം ആണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ്. സുധീറും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
Read More » -
Kerala
”ഹോസ്റ്റലുകളൊക്കെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി; എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി”
തിരുവനന്തപുരം: കേരളത്തിലെ കോളജുകളെ ക്രിമിനല്‍ സംഘങ്ങളുടെ താവളമാക്കി മാറ്റുന്നെന്ന് കെ.സി. വേണുഗോപാല്‍ എംപി. എസ്എഫ്‌ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ പിണറായി വിജയനും ഉള്‍പ്പെടുമെന്നും വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളജുകളിലേക്ക് അയയ്ക്കാന്‍ ഭയപ്പെടുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സിദ്ധാര്‍ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഉത്തരേന്ത്യയിലൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നു നമ്മള്‍ അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരമാണ് സിദ്ധാര്‍ഥന്റെ കൊലപാതകം മാറിയിരിക്കുന്നു. മൂന്നു ദിവസത്തോളം വെള്ളംപോലും കൊടുക്കാതെ ഒരു ചെറുപ്പക്കാരനെ ക്രൂരമായി ആക്രമിക്കുക, അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കാണപ്പെടുക… എസ്എഫ്‌ഐയില്‍ ചേരാന്‍ വിസ്സമ്മതിച്ചതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണു സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞത്. നമ്മുടെ ഹോസ്റ്റലുകളൊക്കെ പാര്‍ട്ടി ഗ്രാമങ്ങളായി മാറി. പഠിക്കാന്‍ മിടുക്കാനായ സിദ്ധാര്‍ഥിനെ എസ്എഫ്‌ഐയുടെ ഭാഗമാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യത്തിലാണ് പൈശാചിക കൊലപാതകം നടത്തിയത്.…
Read More » -
Kerala
വിഴിഞ്ഞം ബൈപ്പാസിന് സമീപം യുവാവ് മരിച്ച നിലയില്‍
തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിന് സമീപത്തെ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലൂർ വാലൻവിള കോളനിയില്‍ പരേതനായ കൃഷ്ണൻകുട്ടിയുടെയും ലളിതയുടെയും മകൻ പൊടിയൻ എന്ന് വിളിക്കുന്ന ശ്രീകുമാർ (37) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ മുക്കോല തലയ്ക്കോട് പാലത്തിന് സമീപത്ത് അബോധാവസ്ഥയില്‍ കണ്ടിരുന്ന യുവാവിനെക്കുറിച്ച് നാട്ടുകാരാണ് വിഴിഞ്ഞം പോലീസില്‍ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ആളെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിച്ചു. രാവിലെ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ ഇയാള്‍ മത്സ്യത്തൊഴിലാളിയായിരുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: സന്തോഷ്, ജോണി, സന്ധ്യ.
Read More » -
Crime
ജന്മദിനാഘോഷത്തിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നു; വീഡിയോഗ്രാഫറുടെ വായിലേക്ക് വെടിയുതിര്‍ത്ത് ക്രൂരത
പട്‌ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനെ തുടര്‍ന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നല്‍കിയത്. എന്നാല്‍ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ബിഹാറിലെ ധര്‍ബംഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സുശീല്‍ കുമാര്‍ സഹ്നി എന്ന 22 വയസുകാരനെ അതേ ഗ്രാമത്തില്‍ തന്നെയുള്ള രാകേഷ് സഹ്നി എന്നയാള്‍ തന്റെ മകളുടെ ജന്മദിനാഘോഷം വീഡിയോയില്‍ പകര്‍ത്തുന്നതിന് വിളിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ ക്യാമറയുടെ ബാറ്ററി തീര്‍ന്നുപോയതിനാല്‍ സുശീലിന് മുഴുവന്‍ ചിത്രീകരിക്കാനായില്ല. കുപിതനായ രാകേഷ് യുവാവിനെ അസഭ്യം പറയുകയും തൊട്ടുപിന്നാലെ തോക്കെടുത്ത് വായിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോയതും ചികിത്സ നല്‍കിയതും. എന്നാല്‍ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ…
Read More » -
Sports
ഐഎസ്എൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുമായി മലയാളി താരം
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് പരാജയം. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഒഡീഷ സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടി മലയാളി താരം വിഷ്ണുവിലൂടെ മുന്നിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിന്റെ 32-ാം സെക്കന്‍ഡിലാണ് വിഷ്ണുവിന്റെ തകര്‍പ്പന്‍ ഗോള്‍. മനോഹഹമായ റണ്ണിനൊടുവില്‍ ഇടംകാലുകൊണ്ടുള്ള തകര്‍പ്പന്‍ ഫിനിഷിലൂടെയായിരുന്നു വിഷ്ണു സീസണിലെ അതിവേഗ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ഡീഗോ മൗറീഷ്യോയാണ് ഒഡീഷയെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയില്‍ ഒഡീഷയുടെ വിജയഗോളും പിറന്നു. 61-ാം മിനിറ്റില്‍ പ്രിന്‍സ്റ്റണ്‍ റെബെല്ലോയിലൂടെയാണ് ഒഡീഷ മുന്നിലെത്തിയത്. വിജയത്തോടെ 35 പോയിന്റുമായി ഒഡീഷ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 18 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.
Read More » -
Kerala
പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറി; എറണാകുളം – ബംഗളൂരു റൂട്ടെന്ന് സൂചന
ചെന്നൈ: പെരമ്ബൂർ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനാണ് സാധ്യത. രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയില്‍വെ തയ്യാറാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Read More » -
Movie
”ചിത്രീകരണത്തിനിടെ സംവിധായകന്‍ ബാല തല്ലുകയും ചീത്ത പറയുകയും ചെയ്തു; പടത്തില്‍നിന്നും പിന്മാറാനുള്ള കാരണം ഇതാണ്”
മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് മമിത ബൈജുവിനോട്. സോഷ്യല്‍ മീഡിയയിലെല്ലാം താരം സജീവമാണ്.ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുന്ന പ്രേമലുവിലെ നായികയായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മമിത ബൈജു. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ കളക്ഷന്‍ 70 കോടി കടന്നിരിക്കുകയാണ്.സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലായിരുന്നു മമിത അഭിനയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന മമിതയുടെ വാക്കുകള്‍ വൈറലാവുകയാണ്. ക്ലബ് എഫ് എമ്മിന് ന്ല്‍കിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം തുറന്നു പറഞ്ഞത്. അതേസമയം, താന്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകളുടെ ഡേറ്റുമായി വണങ്കാന്റെ ഡേറ്റുകള്‍ ക്ലാഷ് ആയതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് മമിത പറഞ്ഞത്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം മമിതയ്ക്ക് കോമ്പിനേഷന്‍ സീനുകളുമുണ്ടായിരുന്നു. ”വില്ലടിച്ചാംപാട്ട്…
Read More » -
India
”സദസില്‍ ആരെങ്കിലും മലയാളികളുണ്ടോ?” മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കൊപ്പം മണിയുടെ പാട്ടുമായി സജന
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിലെ അവസാന പന്തില്‍ സിക്സറടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച താരമാണ് വയനാട്ടുകാരി സജന സജീവന്‍. ഇപ്പോഴിതാ മുംബൈയില്‍ ആരാധകര്‍ക്കൊപ്പം പാട്ടുപാടിയും ശ്രദ്ധേയയാരിക്കുകയാണ് ഈ 26 കാരി. കലാഭവന്‍ മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ എന്ന് തുടങ്ങുന്ന പാട്ടാണ് സജന ആലപിച്ചത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് വേദിയെ ഇളക്കിമറിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിക്കെതിരെയാണ് അവസാന പന്തില്‍ സിക്സറടിച്ച് ഈ ഓള്‍റൗണ്ടര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ടീമിന്റെ ഫിനിഷറുടെ റോളും മലയാളിതാരം ഉറപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ടെത്തിയത്. മൈക്ക് കയ്യിലെടുത്ത സജന സദസില്‍ ആരെങ്കിലും മലയാളികളുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. ആരാധകരില്‍ ഒരാള്‍ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയും പാട്ട് പാടാന്‍ ഒപ്പം നിര്‍ത്തുകയുമായിരുന്നു. പിന്നീട് കണ്ടത് സദനിനെ ഇളക്കിമറിക്കുന്ന കലാഭവന്‍മണിയുടെ പാട്ട്. മുംബൈ ടീമിലെ വിദേശതാരങ്ങളടക്കമുള്ളവര്‍ പാട്ടിന് താളം പിടിക്കുകയും ചെയ്തു. View this post…
Read More »