KeralaNEWS

പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറി; എറണാകുളം – ബംഗളൂരു റൂട്ടെന്ന് സൂചന

ചെന്നൈ: പെരമ്ബൂർ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി (ഐ.സി.എഫ്.) യില്‍നിന്ന് പുതിയ വന്ദേഭാരത് ട്രെയിൻ ദക്ഷിണ റയില്‍വേയ്ക്ക് കൈമാറിയതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ.

കഴിഞ്ഞദിവസമാണ് ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ദക്ഷിണറെയില്‍വേയ്ക്ക് ലഭിച്ച ട്രെയിൻ എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താനാണ് സാധ്യത.

Signature-ad

രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച്‌ ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയില്‍വേവൃത്തങ്ങള്‍ അറിയിച്ചു.

ദക്ഷിണറെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം – ബെംഗളുരു. ഈ റൂട്ടില്‍ പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി റയില്‍വെ തയ്യാറാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Back to top button
error: