ദമ്ബതികള്‍ ചേർന്ന് കാശുള്ള കുടുംബത്തിലെ പുരുഷന്മാരെ കെണിയില്‍ വീഴ്‌ത്തുകയും അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടികയുമാണ് ചെയ്യുന്നത്.
ചേർത്തലയിലെ സർക്കാരുദ്യോഗസ്ഥയുടെ സഹോദരനു തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നു ഭീഷണിപ്പെടുത്തി അവരില്‍നിന്നു 10 ലക്ഷം രൂപയും നാലുപവനും തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ ദമ്ബതിമാർക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്.
2018-ല്‍ ചേർത്തല മരുത്തോർവട്ടത്തു വാടകയ്ക്കു താമസിച്ചിരുന്ന അദ്ധ്യാപികയെ അവരുടെ ഭർത്താവിന്റെ അവിഹിതകഥ പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ മൂന്നുലക്ഷം രൂപ തട്ടിയിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കേ, സമാനരീതിയില്‍ മറ്റൊരാളെയും ചൂഷണം ചെയ്യാൻ ശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയില്‍നിന്നു 10 ലക്ഷം രൂപയാണു ജീമോനും രേഖയും തട്ടിയതെന്നു പൊലീസ് പറഞ്ഞു.
ചേർത്തലയിലെ സർക്കാർ ഉദ്യോഗസ്ഥയുടെ പരാതിയില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇത്തരത്തില്‍ മരുത്തോർവട്ടത്തും കൊട്ടാരക്കരയിലും ദമ്ബതിമാർ നടത്തിയ തട്ടിപ്പു പുറത്തുവന്നത്. രണ്ടിടത്തും ഭാര്യയെ മുന്നില്‍നിർത്തിയായിരുന്നു ജീമോന്റെ തട്ടിപ്പ്