Month: March 2024

  • India

    എറണാകുളം-ടാറ്റാനഗര്‍ ട്രെയിൻ ഇനി എല്ലാ ദിവസവും

    എറണാകുളം: ആഴ്ചയില്‍ രണ്ട് ദിവസമായിരുന്ന എറണാകുളം-ടാറ്റാ നഗർ ട്രെയിൻ സർവീസ് ഇനിമുതൽ എല്ലാദിവസവും. പാലക്കാട്, സേലം, ചെന്നൈ, പെരമ്ബൂർ, വിജയവാഡ, വിശാഖപട്ടണം വഴിയാണ് സർവീസ്.പകല്‍ സമയം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് അധികമായി ഒരു സർവീസ് കൂടിയുണ്ടാകുമെന്നത് യാത്രക്കാർക്കും ആശ്വാസമാണ്.  രാവിലെ തൃശൂർ, പാലക്കാട്, സേലം എന്നീ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് പ്രയോജനകരമാണ്. രാവിലെ 7.15-നാണ് എറണാകുളത്തു നിന്നും ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസ് മാർച്ച്‌ ഏഴ് മുതലും എറണാകുളം-ടാറ്റാനഗർ എക്‌സ്പ്രസ് മാർച്ച്‌ 10 മുതലും എല്ലാ ദിവസവും സർവീസ് നടത്തും.

    Read More »
  • Kerala

    കൊയിലാണ്ടിയില്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്ബ് അപകടകരമായ രീതിയില്‍ ആനയെ റെയില്‍ പാളം കടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

    കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്ബ് അപകടകരമായ രീതിയില്‍ ആനയെ റെയില്‍ പാളം കടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുറവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്സവത്തിന് എത്തിച്ച ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയെ ആറാട്ടിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആന പാളം കടന്ന് 30 സെക്കന്‍റിനുള്ളില്‍ ട്രെയിന്‍ വരുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് വിമര്‍ശനമുയരുന്നുണ്ട്.

    Read More »
  • India

    ട്രാക്ടറുമായി കൂട്ടിയിടിച്ച്‌  കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

    വിജയവാഡ:ചെന്നൈ ദേശീയ പാതയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാർ യാത്രക്കാരായ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ച മൂന്നുപേരും. ജുലാക്കുവില്‍ നടന്ന ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാർ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ട്രാക്ടർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. അകടത്തില്‍ കാർ പൂർണമായും തകർന്നു

    Read More »
  • Kerala

    ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവം തൃശൂരില്‍

    തൃശൂർ: പറവട്ടാനിയില്‍ അപകടത്തില്‍ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിനാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്കൂള്‍ വാനില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയില്‍ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കി.

    Read More »
  • Kerala

    മകള്‍ 78കാരി പെറ്റമ്മയെ പുറത്താക്കി വീടു പൂട്ടി  സ്ഥലംവിട്ടു, പിന്നെ അയല്‍ വീടുകളില്‍ മാറിമാറി താമസം, ഒടുവില്‍ അമ്മ സ്വയം വാതില്‍ പൊളിച്ച് അകത്തു കയറി 

        കൊച്ചിയിലെ തൈക്കുടത്ത് മകള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി 78കാരിയായ അമ്മ. തൈക്കൂടം സ്വദേശി സരോജിനി (78)യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തിരുന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍.ഡി.ഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി. തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു. ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്. എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയായിരുന്നു. അമ്മയെ ഒഴിവാക്കാനുള്ള മക്കളുടെ തന്ത്രമായിരുന്നു മൂകാംബിക യാത്ര എന്ന കാര്യം പാവം വയോധികക്കു മനസിലായില്ല. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു അവർ. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍.ഡി.ഒ ഉത്തരവിറക്കിയിട്ടും മക്കൾ പ്രതികരിച്ചില്ല. ഒടുവില്‍  സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് സരോജിനി വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും…

    Read More »
  • Sports

    ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു

    കഴിഞ്ഞ ഒന്നു രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ കരുത്തനാണ് ഗ്രീക്ക് താരം  ദിമിത്രിയോസ് ഡയമന്റക്കോസ്. അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന്  രക്ഷയായിട്ടുള്ളതും. പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ദിമിത്രിയോസില്‍ നിന്നും വരുന്നത്. അടുത്ത സീസണില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.   മുംബൈ സിറ്റി, ഒഡീഷ എഫ്‌സി അടക്കമുള്ള മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ദിമിക്ക് വലിയ ഓഫറുകള്‍ വരുന്നുണ്ട്. താരം പക്ഷേ ഈ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ് ദിമിക്ക് ഇഷ്ടമെന്നാണ് സൂചന.   അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച് നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍…

    Read More »
  • Kerala

    കൊച്ചിക്ക് സവിശേഷ നേട്ടം; ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന കൊച്ചിയെ പ്രഖ്യാപിച്ചു

    കൊച്ചി: കേരളത്തിന്റെ വാണിജ്യനഗരമായ കൊച്ചിക്ക് സവിശേഷ നേട്ടം. ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന കൊച്ചിയെ പ്രഖ്യാപിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനമായ ജനീവയില്‍ വെച്ചാണ് സുപ്രധാന പ്രഖ്യാപനം നടന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും മാനസികവും ശാരീരികാരോഗ്യത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി  കൊച്ചി നഗരസഭ നടത്തിയ പരിശ്രമങ്ങള്‍ക്കായുള്ള അംഗീകാരമാണ് നേട്ടം പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹികമായ ജീവിതത്തിന് ഉതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച്‌ നൂതന സാങ്കേതികവിദ്യയിലുള്ള പരിശീലനം ലഭ്യമാക്കുന്ന വയോവിജ്ഞാനം പദ്ധതി, വയോജനങ്ങള്‍ക്ക് മാത്രമായുള്ള സീനിയര്‍ ടാക്സി സര്‍വീസ്, മാതൃകാ സായം പ്രഭ പകല്‍ വീട് എന്നിവയടക്കമുള്ള നിരവധി നൂതന പദ്ധതികള്‍ കഴിഞ്ഞ  വര്‍ഷങ്ങളിലായി കൊച്ചി നഗരസഭ നടപ്പിലാക്കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ദന്തസംരക്ഷണത്തില്‍ ഊന്നിയുള്ള വയോസ്മിതം പദ്ധതി, വയോജനങ്ങളുടെ വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കായികമേള, മുതിര്‍ന്ന പൗരന്മാരുടെ പ്രതിഭ കണ്ടെത്തുന്നതിനായുള്ള…

    Read More »
  • Kerala

    കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

    തിരുവനന്തപുരം:കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക സാമ്ബത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും ഐ.ജി.എസ്‌.ടിയുടെ സെറ്റില്‍മെന്റായി 1386 കോടി രൂപയുമാണ്‌ കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്‌. സാധാരണ ഗതിയില്‍തന്നെ ബജറ്റ്‌ അനുസരിച്ച്‌ ഗഡുക്കളായി സംസ്ഥാനത്തിന്‌ ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നിന്ന്‌ പിരിച്ചു കൊണ്ടു പോകുന്ന നികുതി തുകയുടെ വിഹിതമായാണ്‌ 2736 കോടി രൂപ തന്നിട്ടുള്ളത്‌. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ്‌ അനുവദിക്കുന്നത്‌. ഇത്തവണയും ആ തുകയാണ്‌ ലഭ്യമാക്കിയത്‌. കേരളത്തിന്‌ മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്‌.എന്നിരിക്കെയും കേരളത്തിന്‌ കേന്ദ്രസഹായം എന്ന വലിയതോതിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐ.ജി.എസ്‌.ടി കേന്ദ്ര ഖജനാവിലാണ്‌ എത്തുക. ഇത്‌ സംസ്ഥാനങ്ങള്‍ക്ക്‌ വിഭജിച്ചു നല്‍കുന്നതാണ്‌ രീതി. സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ഐ.ജി.എസ്‌.ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല. സാധാരണ…

    Read More »
  • Kerala

    യാത്രക്കാരില്ല; എന്നിട്ടും പാലക്കാട്ടേക്ക് നീട്ടാതെ ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത്

    പാലക്കാട്: യാത്രക്കാരില്ലാത്തതിന്റെ പേരിൽ ബംഗളൂരു-കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റുന്നു.ഈ മാസം 11 മുതലാണ് പുതിയ സമയം. നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച്‌ 2.20നാകും പുറപ്പെടുക.കോയമ്ബത്തൂരില്‍നിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക. ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പാലക്കാട് നിന്നും ആരംഭിക്കത്തക്കവിധമാണ് ദക്ഷിണ റയിൽവേ പ്ലാൻ ചെയ്തത്.എന്നാൽ കോയമ്പത്തൂർ ബിജെപി ഘടകത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നും സർവീസ് പുനം:ക്രമീകരിച്ചത്. പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ്  ട്രെയിൻ ഇപ്പോൾ ഓടുന്നത്.തുടർന്നാണ് സമയമാറ്റം.പുതുക്കിയ സമയമനുസരിച്ച്‌ ബംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2.20ന് പുറപ്പെട്ട് ഹൊസൂർ (3.10), ധർമപുരി (4.42), സേലം (5.57), ഈറോഡ് (6.47), തിരുപ്പൂർ (7.31) വഴി രാത്രി 8.45ന് കോയമ്ബത്തൂർ ജങ്ഷനിലെത്തും. കോയമ്ബത്തൂർ- ബംഗളൂരു കന്‍റോണ്‍മെന്‍റ് വന്ദേഭാരത് (20642) കോയമ്ബത്തൂരില്‍നിന്ന് രാവിലെ…

    Read More »
  • Kerala

    നികുതിവിഹിതമായി കേരളത്തിന് കേന്ദ്രത്തിന്റെ ₹2,700 കോടി, ബിഹാറിന് ₹14,300 കോടി; യു.പിക്ക് ₹25,500 കോടി!

    ന്യൂഡൽഹി: കേന്ദ്രത്തിന്റെ നികുതി സമാഹരണത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി ഫെബ്രുവരിയില്‍ മൂന്ന് ഗഡുക്കളായി മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,736 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.അതേസമയം, നികുതിവിഹിത വിതരണത്തില്‍ കേന്ദ്രത്തിന്റെ കടുത്ത ‘വിവേചനം’ തുറന്നുകാട്ടുന്നുതാണ് ഇതെന്നാണ് പരക്കെയുള്ള ആക്ഷേപം.സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 2021-23ലെ കണക്കുപ്രകാരം സംസ്ഥാനം 65 രൂപ പിരിപ്പെടുത്താല്‍ 35 രൂപ കേന്ദ്രതരും എന്നതാണ് ദേശീയ ശരാശരിയെന്ന് ഇക്കഴിഞ്ഞ ബജറ്റിലും സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളം 79 രൂപ പിരിച്ചെടുത്തിട്ടും 21 രൂപ മാത്രമേ കേന്ദ്രം തരുന്നുള്ളൂ. അതേസമയം, ഉത്തര്‍പ്രദേശിന് 46 രൂപയും ബിഹാറിന് 70 രൂപയും കേന്ദ്രം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം ബജറ്റില്‍ പറഞ്ഞിരുന്നു. യു.പിക്ക് 25,000 കോടി ഫെബ്രുവരിയിലെ നികുതിവിഹിതമായി ഉത്തര്‍പ്രദേശിന് 25,495 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബംഗാളിന് 10,692 കോടി രൂപ നല്‍കി. മദ്ധ്യപ്രദേശിന് 11,157 കോടി രൂപയും ബിഹാറിന് 14,295 കോടി…

    Read More »
Back to top button
error: