പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ദിമിത്രിയോസില്‍ നിന്നും വരുന്നത്. അടുത്ത സീസണില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
മുംബൈ സിറ്റി, ഒഡീഷ എഫ്‌സി അടക്കമുള്ള മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ദിമിക്ക് വലിയ ഓഫറുകള്‍ വരുന്നുണ്ട്. താരം പക്ഷേ ഈ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ് ദിമിക്ക് ഇഷ്ടമെന്നാണ് സൂചന.
അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച് നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്.
ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ദിമിയുടെ പക്ഷം. അതുകൊണ്ട് തന്നെ മുംബൈ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകളുടെ വലിയ ഓഫര്‍ അദേഹം വേണ്ടെന്നുവയ്ക്കുന്നതും.
2012 മുതല്‍ തുടങ്ങിയ പ്രെഫഷണല്‍ കരിയറില്‍ ദിമിക്ക് ഏറ്റവും മികച്ച റിക്കാര്‍ഡുള്ള ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലാണ്. 40 കളികളില്‍ നിന്ന് 25 ഗോളുകളാണ് താരം കേരള ക്ലബിനായി അടിച്ചു കൂട്ടിയിട്ടുള്ളത്. 50ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
അതേസമയം, അടുത്ത സീസണില്‍ കെപി രാഹുല്‍ ടീമിലുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഈ സീസണിനു ശേഷം ടീം വിടുമെന്ന് താരം നേരത്തെ തന്നെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.
ഈ സീസണില്‍ തീരെ നിറംമങ്ങിപ്പോയ കളിക്കാരിലൊരാളാണ് രാഹുല്‍. തന്റെ പതിവു ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന രാഹുലിന്റെ വിടവിലേക്കും പുതിയ താരത്തെ ടീം കണ്ടെത്തേണ്ടിവരും.