എറണാകുളം: ആഴ്ചയില്‍ രണ്ട് ദിവസമായിരുന്ന എറണാകുളം-ടാറ്റാ നഗർ ട്രെയിൻ സർവീസ് ഇനിമുതൽ എല്ലാദിവസവും.
പാലക്കാട്, സേലം, ചെന്നൈ, പെരമ്ബൂർ, വിജയവാഡ, വിശാഖപട്ടണം വഴിയാണ് സർവീസ്.പകല്‍ സമയം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് അധികമായി ഒരു സർവീസ് കൂടിയുണ്ടാകുമെന്നത് യാത്രക്കാർക്കും ആശ്വാസമാണ്.
രാവിലെ തൃശൂർ, പാലക്കാട്, സേലം എന്നീ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് പ്രയോജനകരമാണ്. രാവിലെ 7.15-നാണ് എറണാകുളത്തു നിന്നും ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് മാർച്ച് ഏഴ് മുതലും എറണാകുളം-ടാറ്റാനഗർ എക്സ്പ്രസ് മാർച്ച് 10 മുതലും എല്ലാ ദിവസവും സർവീസ് നടത്തും.