KeralaNEWS

ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവം തൃശൂരില്‍

തൃശൂർ: പറവട്ടാനിയില്‍ അപകടത്തില്‍ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.

തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിനാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്കൂള്‍ വാനില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയില്‍ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കി.

Back to top button
error: