Month: March 2024
-
Kerala
പത്തനംതിട്ട – തിരുവനന്തപുരം ചെയിൻ സർവീസുമായി കെഎസ്ആർടിസി
പത്തനംതിട്ട – തിരുവനന്തപുരം ചെയിൻ സർവീസുമായി കെഎസ്ആർടിസി.പത്തനംതിട്ട – തിരുവനന്തപുരം ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളാണ് ആരംഭിക്കുന്നത്. (FARE STAGE LIMITED STOP) റൂട്ട്: അരൂർ, വള്ളിക്കോട്, ഒറ്റത്തേക്ക്, കൂടൽ, പത്തനാപുരം, കുന്നിക്കോട്, ചിരട്ടക്കോണം, വാളകം, ആയൂർ, കിളിമാനൂർ, വെഞ്ഞാറമൂട്, വട്ടപ്പാറ, കേശവാദസപുരം, മെഡിക്കൽ കോളേജ്, പാളയം, തമ്പാനൂർ… .
Read More » -
Kerala
കൊല്ലം- ഗുരുവായൂര്‍ തീര്‍ത്ഥാടനം: അഞ്ച് ക്ഷേത്രങ്ങൾ 1240 രൂപയ്ക്ക് പോയി വരാം!
കേരളത്തിലെ വിവിധ സ്ഥലങ്ങളെ കോർത്തിണക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം കുതിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി ട്രിപ്പുകള്‍ പ്ലാൻ ചെയ്യുന്നതുകൊണ്ടുതന്നെ ഓരോ യാത്രയും വൻവിജയവും ആകാറുണ്ട്. ഇപ്പോഴിതാ, കൊല്ലം കെഎസ്‌ആർടിസി കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുത്തി ഏകദിന തീർത്ഥയാത്ര നടത്തുകയാണ്.ഗുരുവായൂരും സമീപത്തെ മമ്മിയൂർ ക്ഷേത്രവും ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങള് കണ്ടു വരുന്ന തീർത്ഥ യാത്ര കുറഞ്ഞ ചെലവില്‍ പൂർത്തിയാക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത. മാർച്ച് 15 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന യാത്ര വെളുപ്പിനെ 2.30 യോട് കൂടി ഗുരുവായൂരില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.തുടർന്ന് രാവിലെ ഒൻപത് മണിയോടെ മമ്മിയൂർ ക്ഷേത്രത്തിലേക്ക് പോകും. ഗുരുവായൂർ ദർശനം പൂർത്തിയാകണമെങ്കിലും ദർശത്തിന്‍റെ പൂർണ്ണഫലം ലഭിക്കണമെങ്കിലും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തണമെന്നാണ് വിശ്വാസം. മമ്മിയൂരപ്പനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വാസം. മമ്മിയൂർ ക്ഷേത്രത്തില്‍ നിന്നുമിറങ്ങി ആനക്കൊട്ടില്‍ കാണാനാണ് പോകുന്നത്. ഇവിടെ സന്ദര്‍ശനം കഴിഞ്ഞ്…
Read More » -
Kerala
മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്‌ക്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പിതാവും മരിച്ചു
കണ്ണൂർ: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പിതാവും മരിച്ചു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി ശങ്കരൻ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ വി സമ്ബത്ത് വ്യാഴാഴ്ചയാണ് മരിച്ചത്.സമ്ബത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
Read More » -
Kerala
ചിക്കൻ വിഭവങ്ങള്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു; പരിശോധന നടത്താതെ അധികൃതർ
കൊല്ലം: ചിക്കൻ വിഭവങ്ങള്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമ്പോഴും സംസ്ഥാനത്ത് പരിശോധന നടത്താതെ അധികൃതർ. കഴിഞ്ഞ ദിവസം വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഒരു കുടുംബത്തിലെ 9 പേർ ഉള്‍പ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അല്‍ഫാം ഉള്‍പ്പെടെ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്. ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മലപ്പുറം വേങ്ങരയിലെ സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായി. കണ്ണമംഗലം എടക്കാപറമ്ബ് ജി എല്‍ പി സ്കൂളിലെ 18 കുട്ടികളും ഒരു അധ്യാപികയും ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. അച്ഛനമ്ബലം കണ്ണമംഗലം ജി എം യു പി സ്കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ…
Read More » -
NEWS
കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദി; ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി
ലണ്ടൻ: ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദിയാണ് ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നടത്തുന്ന ആറ്റുകാല്‍ പൊങ്കാല. ലണ്ടനില്‍ നടന്ന പതിനേഴാമത് ആറ്റുകാല്‍ പൊങ്കാലയായിരുന്നു ഇക്കുറി നടന്നത്. രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ ആരംഭിച്ചത്. ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് ചെയർപേഴ്സണും മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകുന്നത്. ഈസ്റ്റ്ഹാം പാർലമെന്‍റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കമുള്ളവർ പങ്കെടുത്തു. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ…
Read More » -
India
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കും, ശമ്ബള വര്‍ധനവിനും സാധ്യത
ഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ആവശ്യം ഈ വർഷം കേന്ദ്രസർക്കാർ പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂണ്‍ മുതല്‍ ജീവനക്കാർക്ക് ശമ്ബള വർധനവ് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ബാങ്കിങ് മേഖലയിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. പ്രവൃത്തി ദിനം ചുരുക്കുന്നത് ഉപയോക്താക്കളുടെ ബാങ്കിങ് സമയത്തെയോ, ജീവനക്കാരുടെയും ഓഫീസർമാരുടെയും ആകെ തൊഴില്‍ മണിക്കൂറുകളെയോ ബാധിക്കില്ലെന്നും ജീവനക്കാരുടെ യൂണിയൻ അറിയിച്ചു
Read More » -
India
വേദാന്തക്ക് തിരിച്ചടി: തൂത്തുക്കുടിയിലെ യൂണിറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു
ന്യൂഡൽഹി: വേദാന്ത ലിമിറ്റഡിന്റെ തൂത്തുക്കുടിയിലെ ചെമ്ബ് സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. തൂത്തുക്കുടി മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കിയ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്ബനി പൂട്ടി സീല്‍ ചെയ്തത്, ഈ തീരുമാനം മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. അതിനെ ചോദ്യം ചെയ്താണ് കമ്ബനി സുപ്രിം കോടതിയെ സമീപിച്ചത്. ആവർത്തിച്ചുള്ള ഗുരുതരമായ നിയമ ലംഘനങ്ങളാണ് കമ്ബനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്ബനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കാനാകില്ലന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. 1999 മുതല്‍ ജനങ്ങള്‍ കമ്പനിക്കെതിരെ സമരം തുടങ്ങിയിരുന്നു. തുടക്കത്തില്‍ സമരത്തെ കമ്ബനിയും സർക്കാരും അവഗണിച്ചിരുന്നു. എന്നാല്‍ സംഘടിത സമരം തുടങ്ങിയതിന്റെ നൂറാം ദിനമായ 2018 മേയ്…
Read More » -
India
ബിജെപിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനേക്കാള്‍ മികച്ചത്; ഹിമാചല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
ഷിംല: ഹിമാചല്‍ പ്രദേശിലെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയ്‌ക്കിടെ ബിജെപിയെ പ്രശംസിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്. ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം കോണ്‍ഗ്രസിനെക്കാള്‍ മികച്ചതാണെന്നായിരുന്നു പ്രതിഭാ സിംഗ് വ്യക്തമാക്കിയത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രതിഭാ സിംഗ് കോണ്‍ഗ്രസ് പ്രവർത്തനങ്ങളെ വിമർശിച്ച് രംഗത്ത് വന്നത്. കോണ്‍ഗ്രസില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു എംപി എന്ന നിലയില്‍ എന്റെ നിയോജകമണ്ഡലം സന്ദർശിക്കുകയും പ്രദേശവാസികളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ് ബിജെപിയുടെ പ്രവർത്തനമെന്നത് സത്യമാണ്. – പ്രതിഭാ സിംഗ് പറഞ്ഞു.
Read More » -
India
ഏതാനും മിനിറ്റുകള്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാൻ സാധിച്ചില്ല; വിദ്യാര്‍ത്ഥി അണക്കെട്ടില്‍ചാടി മരിച്ചു
ഹൈദരാബാദ്: ഏതാനും മിനിറ്റുകള്‍ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാൻ അനുവാദം നിഷേധിക്കപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അണക്കെട്ടില്‍ചാടി മരിച്ചു. തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാർ എന്ന വിദ്യാർത്ഥിയെ ആണ് സത്നാല അണക്കെട്ടില്‍ ചാടി മരിച്ചത്.ആത്മഹത്യാകുറിപ്പും വാച്ചും പേഴ്‌സും അണക്കെട്ടിനടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ‘എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് മാപ്പ് തരിക. എനിക്ക് ഈ ആഘാതത്തെ നേരിടാന്‍ കഴിയുന്നില്ല. നിങ്ങള്‍ എനിക്കുവേണ്ടി ഒരുപാട് ചെയ്തു. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഇത്രയ്ക്ക് വിഷമം മുൻപൊരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ആദ്യമായാണ് ഒരു പരീക്ഷ എഴുതാതിരിക്കുന്നത്. എനിക്കിത് താങ്ങാനാവുന്നില്ല’, ടേക്കും എഴുതിയ കുറിപ്പില്‍ പറയുന്നു. ബുധനാഴ്ചയാണ് തെലങ്കാനയില്‍ പതിനൊന്നാംക്ലാസ് പരീക്ഷ തുടങ്ങിയത്. പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഒരു മിനിറ്റ് വൈകിയാല്‍പോലും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന തെലങ്കാന ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനേത്തുടർന്നാണ് വൈകിയെത്തിയ ടേക്കും ശിവകുമാറിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്. ഏതാനും മിനിറ്റുകള്‍ വൈകിയതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പരീക്ഷ എഴുതാനുള്ള അവസരം…
Read More »
