KeralaNEWS

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: 23 കാരനെ അഞ്ജാത സംഘം വെട്ടിക്കൊന്നു.നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്.

ജില്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ആദിത്യനും തൊഴിലുടമയും തമ്മിലുള്ള സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാവിലെ ആദിത്യനും തൊഴിലുടമയും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ഇരുവരും തമ്മിലുള്ള അനുരഞ്ജന ചർച്ചയും നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ഊരൂട്ടുകാല ജംഗ്ഷനില്‍ വെച്ച്‌ നാലംഗ സംഘം ആദിത്യനെ ആക്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ആദിത്യൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

Back to top button
error: