KeralaNEWS

ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ

തലശ്ശേരി: ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ.കർണാടക സ്വദേശി അമല്‍ ബാബുവാണ് പിടിയിലായത്.

തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്.

തമിഴ്നാട് പളളിവാസല്‍ സ്വദേശിയാണ് പെണ്‍കുട്ടി.  പെണ്‍കുട്ടിയെ അഞ്ച് ദിവസമായി പലയിടങ്ങളില്‍ വച്ച് ഇയാൾ പീഡിപ്പിച്ചിരുന്നു.കൂടുതലും ട്രെയിനില്‍ വച്ച് തന്നെയായിരുന്നു.

ചെന്നൈയില്‍ വച്ചാണ് പെൺകുട്ടി അമല്‍ ബാബുവിന്‍റെ വലയിലായത്.വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയതായിരുന്നു. പിന്നീട് ട്രെയിൻ യാത്രയില്‍ പെണ്‍കുട്ടിയെയും കൂട്ടിയ ഇയാള്‍ യാത്രക്കിടയില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

Back to top button
error: