KeralaNEWS

ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു 

ആലപ്പുഴ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു.കഞ്ഞിക്കുഴി നാലുകമ്ബി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്.

കഞ്ഞിക്കുഴിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നും ആരോപണമുണ്ട്.

ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസില്‍ കയറ്റാതിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: