KeralaNEWS

മോദിയുടെ ഗ്യാരണ്ടി ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍

ക്തമായ സാമ്ബത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള ബിജെപിയുടെ അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.

ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ വിശ്വാസത്തിന് കീഴടങ്ങുന്നത് ഗുരുതര തെറ്റാണ്.

Signature-ad

രാജ്യം ഘടനാപരമായ പല വലിയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാമ്ബത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു വളര്‍ച്ച യഥാര്‍ഥ്യമാകണമെങ്കില്‍ നമ്മള്‍ ഇനിയും നിരവധി വര്‍ഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിനോട് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വപനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ 2047ഓടെ രാജ്യം ഒരു വികസിത സമ്ബദ്‌വ്യവസ്ഥയാകില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു.

വടക്കേയിന്ത്യയിൽ കുട്ടികളില്‍ പലര്‍ക്കും ഇന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ല.തന്നെയുമല്ല സ്കൂളുകളിൽ നിന്നും അവരുടെ ഇന്നത്തെ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ വികസിത സമ്ബദ്‌വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം സ്‌കൂള്‍ കുട്ടികളുടെ പഠനശേഷി 2012ന് മുന്‍പുള്ള നിലവാരത്തിലേക്ക് ഇടിഞ്ഞതായി കാണിക്കുന്ന കണക്കുകളും ആശങ്കയുണ്ടാക്കുന്നു.

മാത്രമല്ല വളരുന്ന തൊഴില്‍ ശക്തിയുണ്ടായിട്ടും തൊഴിലാളികള്‍ നല്ല ജോലികളില്‍ ഏര്‍പ്പെട്ടില്ലെങ്കിലും രാജ്യം തിരിച്ചടി അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ വെല്ലുവിളി വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുക എന്നതാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

ബിജെപിയുടെ ഇന്നത്തെ ഏക ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാജ്യമാക്കുക എന്നതാണ്.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസമോ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയോ ഒന്നും ആരുടെയും അജൻഡയിലില്ല.ഒരുകാലത്ത് ചന്ദ്രനിൽ പര്യവേക്ഷണം നടത്തിയിരുന്ന രാജ്യം ഇന്ന് മസ്ജിദിനടിയിൽ ക്ഷേത്രമുണ്ടോ എന്ന പര്യവേക്ഷണത്തിലാണ്.കോഴി ആണാണോ പെണ്ണാണോ,അമർ കടുവയ്ക്കൊപ്പം സീത കടുവയെ ഒരേ കൂട്ടിലിടാമോ തുടങ്ങിയ കേസുകളാണ് കോടതികൾ പോലും പരിഗണിക്കുന്നത്.

ഇതിന് മുൻപും ‘മോദി ഗ്യാരണ്ടി’ ഉണ്ടായിട്ടുണ്ട്.2016 നവംബർ 13-ന് ഗോവയില്‍വെച്ച്‌ വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു:

“വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെങ്കില്‍ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ”

 മോദി നടത്തിയ മിന്നല്‍പ്രഹരത്തില്‍ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്ബലാകുന്നതും തങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം എത്തുന്നതും ഉൾപ്പെടെ അമ്ബത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്.പെട്രോളിന്റെ വില, ഗ്യാസിന്റെ വില..തുടങ്ങി ഇനിയും പല മോദി ഗ്യാരണ്ടികളുണ്ട്.

ഇതെല്ലാം മറന്ന് പുതിയ മോദി ഗ്യാരണ്ടികളുടെ പിന്നാലെ പോയാൽ രാജ്യം അതിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിലേക്ക് മാറ്റപ്പെടും – രഘുറാം രാജന്‍ കൂട്ടിച്ചേർത്തു.

പ്രമുഖ ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും 2013 സെപ്റ്റംബർ മുതൽ 2016 സെപ്റ്റംബർ വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറുമായിരുന്നു രഘുറാം. രാജൻ 2015-ൽ, ആർബിഐയിൽ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം ബാങ്ക് ഫോർ ഇൻ്റർനാഷണൽ സെറ്റിൽമെൻ്റ്സിൻ്റെ വൈസ് ചെയർമാനുമായി.
ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലെ ധനകാര്യ പ്രൊഫസറും കാതറിൻ ദുസാക് മില്ലർ വിശിഷ്ട സേവന പ്രൊഫസറുമാണ് രഘുറാം രാജൻ.2003 നും 2006 നും ഇടയിൽ അദ്ദേഹം ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൽ ചീഫ് ഇക്കണോമിസ്റ്റും റിസർച്ച് ഡയറക്ടറുമായിരുന്നു.

Back to top button
error: