Month: March 2024
-
Kerala
ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചു; തിരുവനന്തപുരത്ത് എ.എ.പി നേതാക്കള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ദേശീയ പതാകയെ അപമാനിച്ച എ.എ.പി സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്. തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസീലേക്ക് നടത്തിയ മാർച്ചിനിടെയാണ് കേസിനാസ്പദമായ സംഭവം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു എ.എ.പി നേതാക്കള്‍ ബി.ജെ.പി ഓഫീസീലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ ദേശീയ പതാക റോഡിലിട്ട് ചവിട്ടി അവഹേളിച്ചെന്നാണ് എഫ്.ഐ.ആർ. ദ പ്രവെൻഷൻ ഓഫ് ഇൻസള്‍ട്‌സ് ടു നാഷനല്‍ ഹോണർ ആക്ടിന്റെ (1971) അടിസ്ഥാനത്തിലാണ് കേസ്. നേതാക്കളും പ്രവർത്തകരുമടക്കം പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എ.എ.പി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍, സെക്രട്ടറി നവീൻ ജയദേവൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ എന്നിവർ കേസെടുത്തവരിലുള്‍പ്പെടും.ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകളിലും കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു; തിരച്ചിൽ
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കല്ലടയാറ്റിലേക്ക് തെറിച്ചുവീണ യാത്രക്കാരനെ കണ്ടെത്താനായില്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസില്‍ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെയാണ് സംഭവം. വാതില്‍ക്കല്‍ ഇരുന്നയാളാണ് അപകടത്തില്‍പ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചില്‍ നിർത്തിവെയ്ക്കുകയായിരുന്നു.
Read More » -
India
കീടനാശിനി കുടിച്ച ഈറോഡ് എം.പി. എ. ഗണേശമൂര്‍ത്തി മരിച്ചു
കോയമ്ബത്തൂർ: എം.ഡി.എം.കെ. നേതാവും ഈറോഡ് എം.പി.യുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് ഗണേശമൂർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധചികിത്സയ്ക്ക് കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തവണ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റില്‍ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേശമൂർത്തിക്ക് സീറ്റ് നല്‍കാനായിരുന്നു പാർട്ടി പദ്ധതി. ഗണേശമൂർത്തിയെ ഒഴിവാക്കിയതില്‍ അദ്ദേഹത്തിന് മനോവിഷമമുണ്ടായിരുന്നു.
Read More » -
Food
പെസഹാ അപ്പവും പാലും തയ്യാറാക്കാം
പെസഹാ വ്യാഴത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരമാണ് ഇവ ഉണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… വേണ്ട ചേരുവകള്‍… പച്ചരിപൊടി 1 കിലോ ഉഴുന്ന് കാല്‍ കിലോ തേങ്ങ ഒന്നര മുറി ജീരകം പാകത്തിന് ഉള്ളി ആവശ്യത്തിന് ഉപ്പ് പാകത്തിന് വെളുത്തുള്ളി പാകത്തിന് തയ്യാറാക്കുന്ന വിധം… തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കുഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക. അപ്പച്ചെമ്ബില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം. പെസഹ പാല്‍… അരിപൊടി 100 ഗ്രാം ശര്‍ക്കര അരകിലോ തേങ്ങ 2 എണ്ണം ജീരകം ആവശ്യത്തിന് ഏലക്ക ആവശ്യത്തിന് കശുവണ്ടി 10 എണ്ണം പാകം…
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ശനിയാഴ്ച
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ ശനിയാഴ്ച നടക്കും.ജംഷഢ്പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. .എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുമെന്ന്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള മത്സരത്തിന് ശേഷം ഈസ്റ്റ്…
Read More » -
Kerala
ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകള്‍ ഹൃദിസ്ഥം; ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടംപിടിച്ച് മൂന്നര വയസുകാരി
തൃശൂർ: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡില്‍ ഇടംപിടിച്ച് തൃശ്ശൂർ സ്വദേശിനിയായ മൂന്നര വയസുകാരി. യുഎഇയില്‍ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിൻറെയും ജെനിറ്റയുടെയും മകള്‍ എഡ്രിയേല്‍ ആൻ റിഷിനാണ് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകള്‍ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേല്‍ ആൻ റിഷിൻ കരസ്ഥമാക്കിയത്. അമ്മ ജെനിറ്റ തന്നെയാണു കൂടുതലായും പഠിപ്പിച്ചത്. നാട്ടിലെത്തുന്പോള്‍ റിഷിൻറെ അമ്മ ഷൈനി തോമസും ജെനിറ്റയുടെ മാതാപിതാക്കളായ ജേക്കബും മിനിയും എഡ്രിയേലിനെ വചനങ്ങളും പ്രാർഥനകളും പഠിപ്പിക്കാറുണ്ട്. കൂടാതെ ഇംഗ്ലീഷ് അക്ഷരമാലയും വിവിധ വാഹനങ്ങളുടെ പേരുകളും മനപാഠമാക്കി പറയുന്നതില്‍ മിടുക്കിയാണ് എഡ്രിയേല്‍. സ്കൂളില്‍ പോകുന്നതിനു മുന്പുതന്നെ മകള്‍ക്ക് റിക്കാർഡ് നേടാൻ കഴിഞ്ഞതിൻറെ സന്തോഷത്തിലാണു റിഷിനും കുടുംബവും.
Read More » -
India
ഈസ്റ്റര്‍ദിവസം മണിപ്പുരില്‍ പ്രവൃത്തിദിനമാക്കി ഗവര്‍ണറുടെ ഉത്തരവ്
ഇംഫാല്‍: മണിപ്പുരില്‍ ഈസ്റ്റർ ദിവസം പ്രവൃത്തിദിവസമാക്കി ഗവർണർ ഉത്തരവിറക്കി. ദുഃഖ ശനിയാഴ്ചയും പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്.യു കെ അനസൂയയുടേതാണ് നടപടി. സാമ്ബത്തികവർഷത്തിലെ അവസാന ദിവസങ്ങളായതിനാല്‍ ഓഫീസ് ജോലികള്‍ സുഗമമാക്കാനാണു ശനിയും ഞായറും പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തരവിലുള്ളത്. സർക്കാർ ഓഫീസുകള്‍, കോർപറേഷനുകള്‍, സംസ്ഥാന സർക്കാരിനു കീഴിലുള്ള സൊസൈറ്റികള്‍ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഗവർണറുടെ ഉത്തരവിനെതിരേ ക്രൈസ്തവസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
NEWS
ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി
ടെൽഅവീവ്: ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി.ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് അഭിഭാഷകയായ അമിത് സൂസാന എന്ന യുവതിയാണ്. നിലവില്‍ ഹമാസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു.ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് ഇവർ പുറത്തുവന്നത്. നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ബന്ദികളാക്കിയവരില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഹമാസ് തോക്കുധാരികള്‍ മർദിക്കുന്നതും ഈ വീഡിയോയില്‍ കാണാം. അതേസമയം ഇസ്രായേല്‍ വനിതയുടെ ഈ വെളിപ്പെടുത്തല്‍ ഹമാസ് അംഗീകരിച്ചിട്ടില്ല. ബന്ദികളാക്കിയവരില്‍ ചിലർ ലൈംഗികാതിക്രമത്തിന് ഇരയായതായെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെയും ഈ മാസമാദ്യം ഹമാസ് എതിർത്തിരുന്നു. ഇസ്രായേലിന്റെ 130 ഓളം ബന്ദികള്‍ ഇപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
Read More » -
Kerala
മൂന്നു മാസം മുൻപ് ഡോ.ഷംനയുടെ ആത്മഹത്യ,ഇപ്പോഴിതാ ഡോ.അഭിരാമിയും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയും സീനിയർ റസിഡൻ്റ് ഡോക്ടറുമായ അഭിരാമിയാണ്(30) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6:30 ഓടെ മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.തൊട്ടടുത്ത് നിന്ന് സിറിഞ്ചും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്എച്ച്എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.നാലുമാസം മുൻപായിരുന്നു വിവാഹം.ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബൈയിൽ ഇഎസ്ഐ ഡോക്ടറാണ്. കഴിഞ്ഞ ഡിസംബറിൽ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷംന ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഡോ.അഭിരാമിയുടെ മരണം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ അഭിരാമി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അമ്മ വീട്ടുടമസ്ഥനായ ബൈജുവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ബൈജുവും ഭാര്യയും ഏറെ നേരം വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടർന്നു ജനല്‍ ചില്ല്…
Read More » -
Kerala
ഇന്ന് കൈക്ക് കുത്തിയാല്‍ നാളെ താമര വിരിയും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകുമെന്നും കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയുമെന്നും മന്ത്രി പി രാജീവ്. പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തിരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ വോട്ട് ബിജെപിക്ക് എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിൽ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് അംഗം വോട്ട് ചെയ്തത് കേരളത്തിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.ഇന്നലെ വരെ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കൂടെ വോട്ട് ചോദിച്ച ശേഷമാണ് അദ്ദേഹം പഞ്ചായത്തിലെത്തി ബിജെപിക്ക് വോട്ട് ചെയ്തത്. സമീപകാലത്താണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചത്.കേരളത്തില്‍ നിന്നുതന്നെയുള്ള കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതും പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയതും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യമാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയിച്ചാലും…
Read More »