IndiaNEWS

കൈയില്‍ പണമില്ല;നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.

ആന്ധ്രപ്രദേശിലെയോ തമിഴ്‌നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Signature-ad

മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം തന്നെ ആന്ധ്രയിലോ അതോ തമിഴ്‌നാട്ടിലോ എന്നതും തനിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെപോയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങള്‍ മത്സരിക്കുന്നുണ്ടെന്നും അവര്‍ക്കായി പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു.

Back to top button
error: