KeralaNEWS

തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി ഒരു കവാടം; പരിഹസിച്ച് കോൺഗ്രസ് നേതാവ്

ന്ത്യയില്‍ മതേതരത്വത്തിന് ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി സ്ഥാപിച്ച സംയുക്ത കവാടത്തിന്റെ ചിത്രം ഏറെ ചർച്ചയാവുകയാണ്.

വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തില്‍ ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോർഡ് വയ്ക്കാൻ സ്ഥലമില്ലതിനാല്‍ നേരത്തെ സ്ഥാപിച്ചിരുന്ന പാറയില്‍ മസ്ജിദ് ബോർഡിന്റെ പാതിഭാഗം ക്ഷേത്രത്തിന്റെ പേര് സ്ഥാപിക്കാൻ മസ്ജിദ് കമ്മിറ്റി വിട്ടു നല്‍കുകയായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

അതേസമയം പാറയില്‍ മസ്‌ജിദിന്‍റെ നടപടിയെ പുച്ഛിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും എംഎല്‍എയുമായ ടി സിദ്ദിഖ് രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലായ പള്ളിയുടേയും അമ്ബലത്തിന്‍റേയും ചിത്രം പങ്കുവെച്ചാണ് ടി സിദ്ധിഖിന്‍റെ പുച്ഛം.

‘കേരളത്തില്‍ ഈ ചിത്രത്തിന് വലിയ പ്രസക്തിയില്ല. ആ റോഡ് ഒന്ന് നന്നാക്കി കൊടുത്താല്‍ നാട്ടുകാര്‍ക്ക് അത് വലിയ ഉപകാരമായിരിക്കും” – എന്നായിരുന്നു പോസ്റ്റ്.

Back to top button
error: