Month: March 2024

  • Sports

    ഫെബ്രുവരിയിലെ മികച്ച താരം ദിമിത്രിയോസ് ഡയമന്റക്കോസ്; മികച്ച ഗോൾ ഡൈസുകി സകായിയുടെ ഫ്രീകിക്ക്

    കൊച്ചി: ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിലേക്ക് മടക്കികൊണ്ടുവന്നത് ഡൈസുകി സകായിയുടെ ഫ്രീകിക്ക് ഗോളായിരുന്നു. രണ്ട് ഗോളിന് പിന്നില്‍ നിന്ന മഞ്ഞപ്പടയ്ക്ക് ജീവൻ നല്‍കിയതായിരുന്നു 51ാം മിനിറ്റിലെ മനോഹരമായ ഈ കിക്ക്. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജാപ്പനീസ് താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ നിഷ്പ്രഭമാക്കി വളഞ്ഞ് വലയില്‍ പതിക്കുകയായിരുന്നു. ഇന്റർനാഷണല്‍ നിലവാരത്തിലുള്ളൊരു സെറ്റ്പീസ്. തിരിച്ചുവരവിന്റെ കഥപറഞ്ഞ ആ മത്സരത്തിന്റെ ഹാങ്‌ഓവർ വിട്ടുമാറും മുൻപിതാ ഫെബ്രുവരിയിലെ മികച്ച ഗോളായി ഡൈസുകിയുടെ ഈ ഫ്രീകിക്ക് തെരഞ്ഞെടുത്തിരിക്കുന്നു. മികച്ച താരമായി  തെരഞ്ഞെടുത്തത് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്.

    Read More »
  • Sports

    ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് അടക്കമുള്ള വമ്ബൻ താരങ്ങൾ കേരളത്തില്‍ പന്തുതട്ടാനെത്തുന്നു

    കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്‌ബോള്‍ ടൂർണമെന്റിന്റെ പ്രഥമ സീസണില്‍ അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് അടക്കമുള്ള വമ്ബൻ താരനിരയാണ് കേരളത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. വിദേശ താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു ലോകോത്തര നിലവാരത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്തമാസം പ്രഖ്യാപിക്കും. സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗസ്റ്റ് അവസാനവാരത്തോടെയാവും സൂപ്പർ ലീഗ് ഫുട്‌ബോള്‍ ടൂർണമെന്റ് ആരംഭിക്കുക. ആറു ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള കോർപറേറ്റ് ടീമുകള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ടീമുകളും ടൂർണമെന്റില്‍ പങ്കെടുക്കും. കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പല്‍ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളാണു നിലവില്‍ ടൂർണമെന്റിനായി പരിഗണനയിലുള്ളതെന്ന് മാത്യു ജോസഫ് അറിയിച്ചു.   അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താവും അന്തിമവേദി തീരുമാനിക്കുക. സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഓള്‍ ഇന്ത്യ…

    Read More »
  • India

    കെണിയില്‍ വീണത് 250ലേറെ സ്ത്രീകള്‍; കല്യാണവീരനെ പിടികൂടി പോലീസ്

    രാജസ്ഥന്‍ സ്വദേശി നടത്തിയ വിവാഹത്തട്ടിപ്പുകള്‍ കേട്ടാൽ  കണ്ണുതള്ളിപ്പോകും.ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി 250ലേറെ സ്ത്രീകളെയാണ് ഇതിനകം കബളിപ്പിച്ചത്.  പലരില്‍നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തതും. തട്ടിപ്പിന്നിരയായ കോയമ്ബത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇപ്പോൾ ഇയാളെ ബംഗളൂരു പോലീസ് പിടികൂടിയത്. രാജസ്ഥാനില്‍ 56, ഉത്തര്‍പ്രദേശില്‍ 42, ഡല്‍ഹിയില്‍ 38, കര്‍ണാടകയില്‍ 27, മധ്യപ്രദേശില്‍ 26, മഹാരാഷ്ട്രയില്‍ 23, ഗുജറാത്തില്‍ 21, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആറ്, ആന്ധ്രാപ്രദേശില്‍ രണ്ട് തുടങ്ങി 250ലേറെ സ്ത്രീകളെയാണ് ഇയാൾ വലയില്‍ വീഴ്ത്തിയത് . മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പുനടത്തിയത്. ഇതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇയാള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി. സ്ത്രീകളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും വശീകരിച്ചായിരുന്നു തട്ടിപ്പ്. വിധവകളും വിവാഹമോചിതരുമാണ് തട്ടിപ്പിന് ഇരയായവരിലധികവും. യുവാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്‌ കസ്റ്റം ഉദ്യോഗസ്ഥനാണെന്നും ഐടി വിദഗ്ധനാണെന്നും ഇയാള്‍ ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.ഇയാള്‍ക്കെതിരേ…

    Read More »
  • Kerala

    പെട്ടി ഒ‍ാട്ടോയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു 

    പാറശ്ശാല: പെട്ടി ഒ‍ാട്ടോ കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ ഉച്ചയ്ക്കു 2.45ഓടെ കാക്കറവിളക്കു സമീപം ആയിരുന്നു അപകടം. എതിർദിശയില്‍ നിന്നെത്തിയ ഒ‍ാട്ടോ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബസിനു മുന്നിലേക്ക് കയറിയാണ് അപകടമുണ്ടായത്. ബ്രേക്കിട്ടതുമൂലം മൂലം മുന്നിലെ സീറ്റുകളിലും വശത്തെ കമ്ബികളിലും ഇടിച്ച്‌ ബസിലെ പല യാത്രക്കാർക്കുംം പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഒ‍ാട്ടോ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഒ‍ാട്ടോഡ്രൈവർ മുഹമ്മദ് സിജിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

    Read More »
  • Kerala

    ‘മോദി ഗ്യാരണ്ടി’യില്‍ വിജയം ഉറപ്പ്, അച്ഛനോട് സംസാരിച്ചിട്ടില്ല: അനില്‍ ആന്‍റണി

    പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കേരളത്തിൽ 12 മണ്ഡലങ്ങളിൽ ചിതം തെളിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പത്തനംതിട്ട മണ്ഡലമാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്‍റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ബിജെപിയില്‍ ചേർന്നത്. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല. പത്തനംതിട്ടയില്‍ സ്ഥാനാർത്ഥി ആകുന്നു എന്നത് ഇപ്പോള്‍ പ്രഖ്യാപനം വന്നപ്പോള്‍ മാത്രമാണ് അറിയുന്നത്. ജയത്തിനായി പരിശ്രമിക്കും. ജയം ഉറപ്പാണ്. മറ്റ് മുന്നണികളിലെ സ്ഥാനാർത്ഥികള്‍ എത്ര ശക്തരാണെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് അനുകൂല തരംഗമാണ്. അത് പത്തനംതിട്ടയിലും ഫലം കാണും. മോദിജിയുടെ ഗ്യാരണ്ടി ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. 400-ല്‍ അധികം സീറ്റുകള്‍ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് നിന്ന് നേടും. കേരളത്തിലും ആ കുതിപ്പ് ഉണ്ടാകും. ബിജെപിക്ക് വമ്ബിച്ച വിജയമുണ്ടാകും. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്‌ പിതാവ് എ കെ ആന്‍റണിയോട് സംസാരിച്ചിട്ടില്ല. എങ്ങനെയാകും പ്രതികരണം എന്ന് അറിയില്ല’.…

    Read More »
  • Kerala

    കൊല്ലത്ത് അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍

    കൊല്ലം: ചാത്തന്നൂരില്‍ അയല്‍വാസിയായ വീട്ടമ്മയെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പൊലീസ് പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് മണിമന്ദിരത്തില്‍ ശിവന്‍കുട്ടി മകന്‍ ബിജുകുമാര്‍(50) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സമീപവാസിയായ സ്ത്രിയുടെ മകനുമായുള്ള മുന്‍വിരോധത്താല്‍ ബിജുകുമാർ ഇവരുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച്‌ തകര്‍ക്കുകയുമായിരുന്നു. ഇതുകണ്ട് തടയാനെത്തിയ വീട്ടമ്മയെ പ്രതി കൈയില്‍ കരുതിയിരുന്ന പട്ടിക കഷ്ണം കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പികുയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പൊലീസ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തില്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എ.എസ്.ഐ രാജേഷ്, സി.പി.ഒ മാരായ പ്രശാന്ത്, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • India

    ഉത്തർപ്രദേശിൽ കുത്തിവയ്പ്പിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

    ലക്നൗ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. 32കാരിയായ യുവതിയെ വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ഇതിന് പിന്നാലെ ഡോക്ടർ കുത്തിവയ്ക്കുകയും   കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 304 എ പ്രകാരം ഡോ.അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

    Read More »
  • India

    റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി

    മുംബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി. മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്.   ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് സൂചന. പെണ്‍കുട്ടിക്ക് ഏകദേശം അഞ്ചുവയസും ആണ്‍കുട്ടിക്ക് ഏകദേശം 3 വയസുമാണ് പ്രായം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    മഠാധിപതിയെ ബ്ലാക്‌മെയില്‍ ചെയ്തു; തമിഴ്‌നാട്ടില്‍ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ മഠാധിപതിയെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റില്‍. മഠാധിപതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച്‌ തമിഴ് ശൈവ മഠമായ ധർമ്മപുരം അധീനം നല്‍കിയ പരാതിയിലാണ് ഇവരെ മയിലാടുതുറൈ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച്‌ ശ്രീല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച്‌ സഹോദരനാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്‌നേഷ് എന്നീ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ വിനോദ് ബി.ജെ.പിയുടെ തഞ്ചാവൂർ നോർത്ത് യൂത്ത് വിങ് സെക്രട്ടറിയും വിഘ്‌നേഷ് ജില്ലാ സെക്രട്ടറിയുമാണ്. മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തില്‍ ജോലി ചെയ്യുന്ന വിനോദും സെന്തിലും വാട്സ്‌ആപ്പ് വഴി താന്നോട് ബന്ധപ്പെട്ടെന്നും വലിയ തുക നല്‍കിയില്ലെങ്കില്‍ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറഞ്ഞു. ആരെങ്കിലും പൊലീസിനെ സമീപിച്ചാല്‍ അക്രമം നടത്തുമെന്നും കൊലപാതകം നടത്തുമെന്നും…

    Read More »
  • Kerala

    പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം 

    തിരുവനന്തപുരം:  സിപിഒ റാങ്ക് ഹോള്‍ഡേഴ്സിൻ്റെ സമരത്തിനിടെ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമം.സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് അനിഷ്ട സംഭവം. നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് ഉപരോധിക്കുന്നത്. കനത്ത ചൂടില്‍ അമ്മമാർ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. സമരത്തിനിടയില്‍ ശരീരത്ത് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചത് ആശങ്കകള്‍ക്കിടയാക്കി. ഇതിനിടെ പ്രതിഷേധക്കാരുടെ അമ്മമാരില്‍ ഒരാള്‍  കുഴഞ്ഞു വീഴുകയും ചെയ്തു. പൊലീസുകാരും ഉദ്യോഗാർത്ഥികളും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികള്‍ക്കും നിയമനം നല്‍കാതെ സമരം അവസാനിപ്പിക്കാൻ ഇല്ല എന്നാണ് പ്രതിഷേധക്കാരുടെ കുടുംബത്തിൻ്റെയും നിലപാട്. ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രില്‍ 13ന് അവസാനിക്കും. എന്നാല്‍ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നല്‍കിയിട്ടുള്ളു. കാലാവധി കഴിഞ്ഞാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളില്‍ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നല്‍കണമെന്നാണ് ഉദ്യോഗാർഥികളുടെ…

    Read More »
Back to top button
error: