IndiaNEWS

കെണിയില്‍ വീണത് 250ലേറെ സ്ത്രീകള്‍; കല്യാണവീരനെ പിടികൂടി പോലീസ്

രാജസ്ഥന്‍ സ്വദേശി നടത്തിയ വിവാഹത്തട്ടിപ്പുകള്‍ കേട്ടാൽ  കണ്ണുതള്ളിപ്പോകും.ഇരുപതു വര്‍ഷമായി ബംഗളൂരുവില്‍ താമസിക്കുന്ന 45കാരനായ നരേഷ് പൂജാരി ഗോസ്വാമി 250ലേറെ സ്ത്രീകളെയാണ് ഇതിനകം കബളിപ്പിച്ചത്.

 പലരില്‍നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തതും. തട്ടിപ്പിന്നിരയായ കോയമ്ബത്തൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇപ്പോൾ ഇയാളെ ബംഗളൂരു പോലീസ് പിടികൂടിയത്.

Signature-ad

രാജസ്ഥാനില്‍ 56, ഉത്തര്‍പ്രദേശില്‍ 42, ഡല്‍ഹിയില്‍ 38, കര്‍ണാടകയില്‍ 27, മധ്യപ്രദേശില്‍ 26, മഹാരാഷ്ട്രയില്‍ 23, ഗുജറാത്തില്‍ 21, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആറ്, ആന്ധ്രാപ്രദേശില്‍ രണ്ട് തുടങ്ങി 250ലേറെ സ്ത്രീകളെയാണ് ഇയാൾ വലയില്‍ വീഴ്ത്തിയത് .

മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൗഹൃദം സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പുനടത്തിയത്. ഇതിനായി മാട്രിമോണിയല്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇയാള്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി. സ്ത്രീകളെ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും വശീകരിച്ചായിരുന്നു തട്ടിപ്പ്. വിധവകളും വിവാഹമോചിതരുമാണ് തട്ടിപ്പിന് ഇരയായവരിലധികവും.

യുവാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്‌ കസ്റ്റം ഉദ്യോഗസ്ഥനാണെന്നും ഐടി വിദഗ്ധനാണെന്നും ഇയാള്‍ ഇരകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.ഇയാള്‍ക്കെതിരേ കൂടുതല്‍പ്പേല്‍ പരാതികളുമായി രംഗത്തെത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: