
മുംബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി.
മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് സൂചന. പെണ്‍കുട്ടിക്ക് ഏകദേശം അഞ്ചുവയസും ആണ്‍കുട്ടിക്ക് ഏകദേശം 3 വയസുമാണ് പ്രായം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






