
പാറശ്ശാല: പെട്ടി ഒാട്ടോ കെഎസ്ആർടിസി ബസിനു മുന്നിലേക്ക് ഇടിച്ചു കയറി അപകടം.
ഇന്നലെ ഉച്ചയ്ക്കു 2.45ഓടെ കാക്കറവിളക്കു സമീപം ആയിരുന്നു അപകടം.
എതിർദിശയില്‍ നിന്നെത്തിയ ഒാട്ടോ പെട്ടെന്ന് വെട്ടി തിരിഞ്ഞു ബസിനു മുന്നിലേക്ക് കയറിയാണ് അപകടമുണ്ടായത്.
ബ്രേക്കിട്ടതുമൂലം മൂലം മുന്നിലെ സീറ്റുകളിലും വശത്തെ കമ്ബികളിലും ഇടിച്ച് ബസിലെ പല യാത്രക്കാർക്കുംം പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഒാട്ടോ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഒാട്ടോഡ്രൈവർ മുഹമ്മദ് സിജിൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.






