
ലക്നൗ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് കുത്തിവയ്പ്പിന് പിന്നാലെ മരണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം.
32കാരിയായ യുവതിയെ വയറുവേദനയെ തുടര്‍ന്നാണ് ബന്ധുക്കള്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ഇതിന് പിന്നാലെ ഡോക്ടർ കുത്തിവയ്ക്കുകയും കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 304 എ പ്രകാരം ഡോ.അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.






