Month: March 2024

  • Kerala

    ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയെന്ന് പിതാവ്

    മലയിൻകീഴ്: ഭർത്തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌  പിതാവ്. മലയിൻകീഴ് തറട്ടവിളയില്‍ ജയകുമാറിന്റെ മകള്‍ ഹരീഷ്മയാണ് (24) ആര്യനാട് ചേരപ്പള്ളി ബേബി ഭവനില്‍ ബുധനാഴ്ച തൂങ്ങിമരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ജയകുമാർ ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭർതൃമാതാവ് നിരന്തരം പീഡിപ്പിച്ചിരുന്നതില്‍ മനംനൊന്താണ് മകള്‍ മരിക്കാൻ കാരണമെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് ഹരീഷ്മയുടെ ഭർത്താവ് പ്രശാന്ത്.ഇയാളുടെ വീട്ടില്‍ മാതാപിതാക്കളും മൂത്ത രണ്ട് ആണ്‍മക്കളുമാണ് താമസിക്കുന്നത്.സഹോദരങ്ങള്‍ അവിവാഹിതരാണ്. ഹരിഷ്മയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃമാതാവ് നോക്കാറില്ലത്രേ. ഇതുസംബന്ധിച്ച്‌ ഭർത്തൃമാതാവും ഹരിഷ്മയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട്.സംഭവദിവസം പ്രശാന്ത് ഹരിഷ്മയ്ക്ക് വാങ്ങി നല്‍കിയ ആക്ടീവ സ്കൂട്ടറില്‍ പ്രശാന്തിന്റെ മാതാപിതാക്കള്‍ പോകാനൊരുങ്ങിയപ്പോള്‍ ഹരിഷ്മ തടസംനിന്നു. തുടർന്ന് പ്രശാന്ത് ഹരീഷ്മയെ അനുനയിപ്പിച്ച്‌ മലയിൻകീഴിലെ വീട്ടില്‍ കുഞ്ഞുമൊത്ത് ഓട്ടോറിക്ഷയില്‍ പോകാൻ പണം നല്‍കി. ശേഷം ഇയാള്‍ രാവിലെ 9ഓടെ ജോലിക്ക് പോയി.അതിനുശേഷം വീണ്ടും അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്കുണ്ടാകുകയും, തുടർന്ന് ഹരിഷ്മ മുറിക്കുള്ളില്‍ കയറി…

    Read More »
  • NEWS

    സന്ദർശന വിസയില്‍ എത്തിയ കൊച്ചി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി

    ദുബായ്: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയില്‍ മീരാന്‍റെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയില്‍ എത്തിയ ഇദ്ദേഹം  ദേരയിലായിരുന്നു താമസം.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു. ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനില്‍.മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കള്‍: ഹന്ന,ഹാബി.

    Read More »
  • Kerala

    36 ദിവസം കൊണ്ട് തണ്ണിമത്തൻ വിളയിച്ച് കിളിമാനൂരിലെ കർഷകൻ; തണ്ണിമത്തൻ കൃഷിയിലൂടെ ലക്ഷങ്ങൾ നേടാം 

    കിളിമാനൂർ :മനസു വച്ചാല്‍ നമ്മുടെ നാട്ടിലും തണ്ണിമത്തൻ വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പനപ്പാംകുന്ന് ആലയം കാവൂർ കോണത്ത് ചരുവിള വീട്ടില്‍ ദിനേഷ്. കിളിമാനൂർ കൃഷിഭവനു കീഴിലെ പനപ്പാംകുന്നില്‍ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 140 തൈ നട്ടത്. 36 ദിവസം കൊണ്ട് ഫലം കിട്ടി.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.നോജിന്റെ നേതൃത്വത്തില്‍ ഇരുന്നൂറ് കിലോയോളം വിളവെടുത്തു. പച്ചക്കറി തൈ നഴ്സറി നടത്തുന്ന ദിനേശ് ബാംഗ്ലൂരില്‍ നിന്നാണ് റോക്ക് സ്റ്റാർ ഇനത്തിലെ ട്രോപ്പിക്കല്‍ വിള സീഡെത്തിച്ച്‌ കൃഷി ചെയ്തത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്.കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻമാരുടെ ഉപദേശവും വീട്ടുകാരുടെ സഹകരണവും കൂടിയായപ്പോള്‍ നല്ല വിള കിട്ടിയ സന്തോഷത്തിലാണ് ദിനേശ്. മറ്റു വിളകളെ അപേക്ഷിച്ച്‌ രോഗം ഇല്ലാത്ത വിളയാണ് തണ്ണിമത്തൻ.കായിലെ കീടം ആക്രമണം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ദിനേശ് പറയുന്നു. ഭാര്യ റീനയും വിദ്യാർത്ഥികളായ മക്കള്‍ അഞ്ചലിയും കൃഷ്ണ പണിക്കരും കൃഷിയിടത്തില്‍ സജീവം. നാട്ടിലെ തണ്ണിമത്തനായി നിരവധി പേർ എത്തുന്നുണ്ടെങ്കിലും ഇവർക്ക് എല്ലാവർക്കും കൊടുക്കാൻ പറ്റാത്ത…

    Read More »
  • Kerala

    കൃഷ്ണദാസിനെ വെട്ടി പുതുമുഖ വനിതയെ കളത്തിലിറക്കി ബി.ജെ.പി

    കാസർകോട്: സ്ഥാനാർത്ഥിനിർണയത്തിന്റെ അവസാന നിമിഷം വരെ ഉയർന്നുവന്നിരുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ ഭാരവാഹിയുമായ പി.കെ കൃഷ്ണദാസിനെ തള്ളി പുതുമുഖത്തെ കളത്തില്‍ ഇറക്കി  ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വം. കാസർകോട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി താഴെത്തട്ടില്‍ നിന്നും ബി.ജെ.പി നേതൃത്വം ശേഖരിച്ചത് മൂന്നു പേരുകള്‍ ആയിരുന്നു. പി.കെ കൃഷ്ണദാസ്, നിലവിലുള്ള ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ, എം.എല്‍ അശ്വിനി എന്നിവർ ആയിരുന്നു പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്. പി.കെ കൃഷ്ണദാസ് തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി ഘടകങ്ങളും മുന്നണിയുടെ കാസർകോട്ട് നേതൃത്വം ഏറെക്കുറെ ഉറപ്പിച്ചതാണ്. അവസാന നിമിഷം കൃഷ്ണദാസിനെ വെട്ടുകയായിരുന്നു. ചെറുപ്പക്കാരിയും നിയമസഭ, ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ പുതുമുഖവുമായ അശ്വിനിയെയാണ് കാസർകോട്  കളത്തിലിറക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ മഹിളാമോർച്ചയുടെ ശക്തമായ പ്രവർത്തകയാണ് അശ്വിനി. ബി.ജെ.പിയുടെയും എൻ.ഡി.എ ഘടകകക്ഷികളുടെയും യുവനിരക്ക് കൂടുതല്‍ സ്വീകാര്യയാകും ഇവർ എന്നാണ് പ്രതീക്ഷ. യുവമോർച്ച പ്രവർത്തകരും മഹിളാമോർച്ച പ്രവർത്തകരും അശ്വിനിക്ക് വേണ്ടി ആവേശത്തോടെ രംഗത്തിറങ്ങും എന്നാണ് പാർട്ടി നേതൃത്വവും കണക്കുകൂട്ടുന്നത്.…

    Read More »
  • Crime

    പാറപൊട്ടിച്ച് കടത്തിയതില്‍ സംഘര്‍ഷം; വീട്ടുകാര്‍ക്ക് നേരെ നാട്ടുകാരുടെ കല്ലേറ്

    പത്തനംതിട്ട: മലയാലപ്പുഴയില്‍ അനകൃത പാറപൊട്ടിക്കലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാറപൊട്ടിച്ച് കടത്തിയ വീട്ടുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ഉത്സവപ്പിരിവ് കൊടുക്കാത്തതിന്റെ വിരോധമാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് വീട്ടുകാരുടെ വിശദീകരണം. താഴം സ്വദേശി അരുണ്‍ദാസിന്റെ വീട് നേരെയാണ് നാട്ടുകാരുടെ കല്ലെറിഞ്ഞത്. സംഭവത്തില്‍ മലയാലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുകാരും പരാതിക്കാരും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. വീടിന് പിന്നിലെ പാറപൊട്ടിക്കലാണ് പ്രശ്‌നമായത്. മണ്ണും പാറയും കടത്തിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തതോടെ പരാതിക്കാരും വീട്ടുകാരുമായി സംഘര്‍ഷമായി. ഒരു കുഞ്ഞിന് നേരെ വീട്ടുകാര്‍ മാരകായുധം എറിഞ്ഞെന്നും ഇവര്‍ പൊതുശല്യമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, ക്ഷേത്ര ഉത്സവത്തിന് രണ്ടുലക്ഷം രൂപ പിരിവ് കൊടുക്കാത്തതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് വീട്ടുകാരന്റെ വാദം. എതിര്‍പ്പു വന്നതോടെ സിപിഎമ്മിന് പരാതി നല്‍കിയെന്നും ജില്ലാ സെക്രട്ടറി അടക്കം ഇടപെട്ടു എന്നും വീട്ടുകാര്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രദേശം. അതിനിടെയാണ് കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും…

    Read More »
  • Kerala

    കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

    മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുകയാണ് കേരളത്തില്‍. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കന്‍പോക്സ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. സ്‌കൂളുകളില്‍ മിക്കവാറും ക്ലാസുകള്‍ കഴിഞ്ഞതിനാല്‍ അതുവഴി കൂടുതല്‍ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാല്‍ ചിക്കന്‍പോക്സ് കൂടുതലായി കണ്ടേക്കാമെന്നതിനാല്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലും ചിക്കന്‍പോക്സും മുണ്ടിനീരും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. എന്നാല്‍ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആര്‍. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കന്‍പോക്സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിര്‍ദേശിച്ചു. കേരളത്തില്‍ ഈവര്‍ഷം ഇതുവരെ മൂവായിരത്തിലധികം പേര്‍ക്ക് ചിക്കന്‍പോക്സ് വന്നതായാണു റിപ്പോര്‍ട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചിക്കന്‍പോക്സ് പിടിപെടുന്നവര്‍ക്ക് പ്രത്യേക കാഷ്വല്‍ ലീവ് എടുക്കാന്‍ മുന്‍പ് അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതല്‍ അത് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സാധാരണഗതിയില്‍ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാല്‍ അത്യപൂര്‍വമായിട്ടാണെങ്കിലും…

    Read More »
  • Crime

    സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ക്യാംപസില്‍; മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പേ അഴിച്ച് പ്രതികള്‍

    വയനാട്: കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ഡോ. എം.ആര്‍. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസില്‍ നിന്നു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത് പ്രതികള്‍ തന്നെയാണ്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നതിനു മുന്‍പ് 16ന് ഉച്ചയോടെയാണു വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണില്‍ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ഥന്‍ കിടക്കുകയാണെന്നും…

    Read More »
  • Kerala

    കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ; ഉറക്കം നഷ്ടപ്പെട്ട് കണ്ണൂരിലെ മണിക്കടവ് ഗ്രാമം

    കണ്ണൂർ: കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ണൂരിലെ മണിക്കടവ് ഗ്രാമം. പകൽ മുഴുവൻ തോട്ടങ്ങളില്‍ തമ്ബടിക്കുന്ന കാട്ടാനക്കൂട്ടം രാത്രിയിൽ ഗ്രാമത്തിലേക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.വനത്തോട് ചേർന്ന് സോളാർ വേലി ഇല്ലാത്തതാണ് ആനകളിറങ്ങാൻ കാരണമാകുന്നത്. ഈ വഴിയെത്തിയ ആനയാണ് മാസങ്ങള്‍ക്ക് മുമ്ബ് ഉളിക്കല്‍ ടൗണിലെത്തി ഒരാളെ കൊന്നത്. വേലി ഉടനെന്ന് വനം വകുപ്പ് അന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരേയും സ്ഥാപിച്ചിട്ടില്ല. മിക്ക ദിവസവും രാത്രിയില്‍ പറമ്ബിലേക്ക് ടോർച്ചടിച്ച്‌ നോക്കിയാല്‍ മണിക്കടവ് ആനപ്പാറയിലുളളവർ കാണുന്നത് കാട്ടാനക്കൂട്ടത്തെയാണ്. രാവിലെ നോക്കുമ്ബോള്‍ വിളയെല്ലാം ചവിട്ടിമെതിച്ചും കുത്തിമറിച്ചിട്ടും തോട്ടം ഒരു പരുവമായിട്ടുണ്ടാകും. ആഴ്ചകളായി നാട്ടില്‍ ഇതാണ് അവസ്ഥ. ചക്കയും കശുമാങ്ങയും തേടി ആനകളെത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കർണാടക വനത്തില്‍ നിന്നാണ് ആനകളെത്തുന്നത്.എന്നാൽ വനംവകുപ്പ് ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഉളിക്കല്‍ പഞ്ചായത്തിന്റെ വനാതിർത്തിയില്‍ സോളാർ വേലിയില്ലാത്തത് മണിക്കടവിലെ ഒരു കിലോമീറ്റർ ഭാഗത്താണ്

    Read More »
  • Food

    വേനൽ ചൂടിനെ പ്രതിരോധിക്കാൻ നാടൻ സംഭാരം

    വേനൽകാലത്ത് കുടിക്കാൻ സംഭാരത്തേക്കാളും മികച്ചൊരു ഡ്രിങ്ക് വേറെയില്ല.പാലില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നമാണ് തൈര്. ഇതിലേക്ക് വെള്ളവും എരിവുമൊക്കെ ചേർത്താണ് സംഭാരം ഉണ്ടാക്കുന്നത്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇതിന് പ്രോബയോട്ടിക് (probiotic) സ്വഭാവമുള്ളതിനാല്‍ ദഹനത്തിനും മലവിസര്‍ജ്ജനത്തിനും വളരെയധികം സഹായകരമാണ്. ചേരുവകൾ 1. പുളിയുള്ള തൈര് -2 കപ്പ്‌ 2. വെള്ളം – ആവശ്യത്തിന് 3. ചുവന്നുള്ളി – 4 അല്ലി 4. ഇഞ്ചി – ഒരു ചെറിയ കഷ്ണം 5. നാരകത്തിന്റെ ഇല -2 6. കറിവേപ്പില -2 തണ്ട് 7. കാന്താരി മുളക് – 5 എണ്ണം 8. ഉപ്പ് സംഭാരം ഉണ്ടാക്കുന്ന വിധം ഒരു മിക്സിയുടെ  ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്).   ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി…

    Read More »
  • Careers

    നോർക്ക വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്മെന്റ്

    ദമാം: സൗദി അറേബ്യയില്‍ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എന്നാല്‍ ഇതാ നിങ്ങള്‍ക്ക് നോർക്ക വഴി അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ മക്ക സിറ്റിയിലേയ്ക്കാണ് അവസരമൊരുങ്ങുന്നത്. കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് – എക്കോ, കാർഡിയാക് ടെക്‌നോളജി സ്പെഷ്യലിസ്റ്റ് , കാത്ത് ലാബ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബി എസ് സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്പോര്‍ട്ട് ഉളളവരാകണം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2024 മാര്‍ച്ച്‌ 04 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ്.

    Read More »
Back to top button
error: