SportsTRENDING

ഫെബ്രുവരിയിലെ മികച്ച താരം ദിമിത്രിയോസ് ഡയമന്റക്കോസ്; മികച്ച ഗോൾ ഡൈസുകി സകായിയുടെ ഫ്രീകിക്ക്

കൊച്ചി: ഗോവക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിലേക്ക് മടക്കികൊണ്ടുവന്നത് ഡൈസുകി സകായിയുടെ ഫ്രീകിക്ക് ഗോളായിരുന്നു.

രണ്ട് ഗോളിന് പിന്നില്‍ നിന്ന മഞ്ഞപ്പടയ്ക്ക് ജീവൻ നല്‍കിയതായിരുന്നു 51ാം മിനിറ്റിലെ മനോഹരമായ ഈ കിക്ക്. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ജാപ്പനീസ് താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ നിഷ്പ്രഭമാക്കി വളഞ്ഞ് വലയില്‍ പതിക്കുകയായിരുന്നു.

Signature-ad

ഇന്റർനാഷണല്‍ നിലവാരത്തിലുള്ളൊരു സെറ്റ്പീസ്. തിരിച്ചുവരവിന്റെ കഥപറഞ്ഞ ആ മത്സരത്തിന്റെ ഹാങ്‌ഓവർ വിട്ടുമാറും മുൻപിതാ ഫെബ്രുവരിയിലെ മികച്ച ഗോളായി ഡൈസുകിയുടെ ഈ ഫ്രീകിക്ക് തെരഞ്ഞെടുത്തിരിക്കുന്നു. മികച്ച താരമായി  തെരഞ്ഞെടുത്തത് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്.

Back to top button
error: