Breaking NewsKeralaLead NewsNEWS

സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല

കണ്ണൂർ: സിപിഎമ്മിന്റെ നിയമസഭ തിരഞ്ഞെടുപ്പ് കരട് വനിതാ സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാർക്കൊഴികെ ഭൂരിഭാ​ഗം എംഎൽഎമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്.

അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം.

Signature-ad

കോങ്ങാട് മണ്ഡലത്തിൽ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതിൽ മാറ്റം ഉണ്ടാകാനുമിടയില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. ഇവിടെ കോൺഗ്രസിന് ഒരു സർപ്രൈസ് സ്ഥാനാർഥിയാകും ഉണ്ടാക്കുകയെന്നും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുമെന്ന് സൂചനയുണ്ട്.ചിന്ത ജെറോം, പി.കെ. സൈനബ, അനുശ്രീ കോലോത്തു, ആര്യ രാജേന്ദ്രൻ തുടങ്ങിയ വനിതകളുടെ പേരുകൾ പല മണ്ഡലങ്ങളിലും പറഞ്ഞു കേൾക്കുന്നുണ്ടെകിലും തീരുമാനത്തിൽ എത്തിയിട്ടില്ല.

എംഎൽഎ ആയി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചെങ്കിലും തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ദെലീമയുടെ സീറ്റ്‌ നഷ്ടപ്പെടാൻ കാരണം. ഇടതു പക്ഷത്തിനു അടിത്തറയുള്ള മണ്ഡലത്തിൽ തോമസ് ഐസക്ക് തന്നെയാകും സ്ഥാനാർഥി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്തും തോമസ് ഐസക്കിന്റെ പേർ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി.കെ. ബിജുവിന് മത്സരിക്കുന്നതിനാണ് ആറ്റിങ്ങൽ എംഎൽഎ ആയ ഒ.എസ്. അംബികയെ മാറ്റാൻ ആലോചന. ജില്ലാ നേതൃത്വം നൽകിയ പേരുകളിൽ അംബിക ഉണ്ടെങ്കിലും ബിജു എത്തുമ്പോൾ അത് മാറാനാണ് സാധ്യത.

നിയമസഭ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ കരട് സ്ഥാനാർഥിപട്ടിക പുറത്തിറങ്ങി. പട്ടികയിൽ വനിതാ മന്ത്രിമാർക്കൊഴികെ ഭൂരിഭാ​ഗം വനിതാ എംഎൽഎമാർക്കും ഇക്കുറി സീറ്റില്ല. ഇന്നലെ അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്.

അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം.

കോങ്ങാട് മണ്ഡലത്തിൽ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതിൽ മാറ്റം ഉണ്ടാകാനുമിടയില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. ഇവിടെ കോൺഗ്രസിന് ഒരു സർപ്രൈസ് സ്ഥാനാർഥിയാകും ഉണ്ടാക്കുകയെന്നും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ തന്നെ മത്സരിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുമെന്ന് സൂചനയുണ്ട്.ചിന്ത ജെറോം, പി.കെ. സൈനബ, അനുശ്രീ കോലോത്തു, ആര്യ രാജേന്ദ്രൻ തുടങ്ങിയ വനിതകളുടെ പേരുകൾ പല മണ്ഡലങ്ങളിലും പറഞ്ഞു കേൾക്കുന്നുണ്ടെകിലും തീരുമാനത്തിൽ എത്തിയിട്ടില്ല.

എംഎൽഎ ആയി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചെങ്കിലും തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ദെലീമയുടെ സീറ്റ്‌ നഷ്ടപ്പെടാൻ കാരണം. ഇടതു പക്ഷത്തിനു അടിത്തറയുള്ള മണ്ഡലത്തിൽ തോമസ് ഐസക്ക് തന്നെയാകും സ്ഥാനാർഥി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്തും തോമസ് ഐസക്കിന്റെ പേർ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി.കെ. ബിജുവിന് മത്സരിക്കുന്നതിനാണ് ആറ്റിങ്ങൽ എംഎൽഎ ആയ ഒ.എസ്. അംബികയെ മാറ്റാൻ ആലോചന. ജില്ലാ നേതൃത്വം നൽകിയ പേരുകളിൽ അംബിക ഉണ്ടെങ്കിലും ബിജു എത്തുമ്പോൾ അത് മാറാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: