Month: March 2024
-
Kerala
കുഞ്ഞിനെ കൊന്ന് ഓടയില്‍ തള്ളിയ സംഭവം ;അമ്മ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍
മലപ്പുറം: തിരൂരിൽ പതിനൊന്നുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ മാതാവ് തമിഴ്‌നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന്‍ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരാണ് പിടിയിലായത്. തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.രമേശ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് ആണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി റയില്‍വെ സ്റ്റേഷന് അടുത്തുള്ള ഓടയില്‍ ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.
Read More » -
Kerala
താൻ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച ഒരേയൊരു നേതാവ്; പി.സി.ജോര്‍ജ് ബിജെപിയിൽ നിന്നും പുറത്തേക്കോ ?
കൊച്ചി: താൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച കേരളത്തിലെ ഒരേയൊരു നേതാവ് പി.സി.ജോര്‍ജായിരുന്നു.അതിനാൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപേ തോറ്റ ഏക നേതാവും പി.സി.ജോർജ് തന്നെയാണ്. പൂഞ്ഞാറിലെ നിയമസഭാ തോല്‍വിക്ക് ശേഷം തീർത്തും അപ്രസക്തനായ പിസി വീണ്ടും തിരിച്ചുവരവിനുള്ള അവസരമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കണ്ടത്.അതുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്വന്തം ജനപക്ഷം പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനൂം അദ്ദേഹം തയാറായത്. ബിജെപി സംസ്ഥാന നേതൃത്വം അറിയാതെ മറ്റൊരു വഴിയേ ഡല്‍ഹിയില്‍ എത്തി ബിജെപിയുടെ ഭാഗമായ നേതാവാണ് പിസി. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും പിസിയില്‍ നിന്നും അകലം പാലിച്ചു. കേരളത്തില്‍ ആര്‍എസ്‌എസിനും പിസി ജോർജിനോട് താൽപര്യമില്ലായിരുന്നു.എസ്‌എന്‍ഡിപി നേതാവായ വെള്ളപ്പള്ളി നടേശന്‍ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയില്‍ നിര്‍ണ്ണായകമായി. ഇതിനൊപ്പം മോദിയുമായി അടുപ്പമുള്ള കേരളത്തിലെ പ്രമുഖ വ്യവസായിയും പിസിയെ തള്ളിപ്പറയുന്ന നിലപാടുകാരനാണ്. ഇതെല്ലാം പത്തനംതിട്ടയില്‍ പിസിയെ തഴയാന്‍ കാരണമായി. ഏതായാലും താമരയിലെ പി.സി.ജോര്‍ജ്ജിന്റെ ഭാവി തുലാസിലാക്കുന്നതാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടാണ്…
Read More » -
Sports
ഐഎസ്എല്‍; ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി
ബംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി (1 – 0). 89 –ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരു എഫ്സിക്കായി ഗോള്‍ നേടിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ.അതേസമയം 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമതെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കെയാണ് ഈ പരാജയം. ആക്രമണത്തില്‍ ദിമിത്രിയോസ് ഡയമാന്റികോസിനു പിന്തുണ നല്‍കാന്‍ മറ്റു താരങ്ങള്‍ക്കു കഴിയാത്തതു ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചു. 43-ാം മിനിറ്റി-ല്‍ ദിമിത്രിയോസിന്റെ ഒരു ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങിനെ പരീക്ഷിച്ചു. മുഴുനീള ഡൈവിങ്ങിലൂടെയാണു ഗുര്‍പ്രീത് അപകടമൊഴിവാക്കിയത്. ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ വുകുമാനോവിച്…
Read More » -
Kerala
പ്രഥമ ‘ജവഹർലാൽ നെഹ്രു സമ്മാൻ’ ഹരിതം ബുക്ക്സ് സാരഥി പ്രതാപൻ തായാട്ടിന്
സ്വാതന്ത്ര്യസമര സേനാനികളേയും സ്വാതന്ത്ര്യ സമരത്തെ തന്നെയും ഇകഴ്ത്തി കാട്ടാനും താറടിക്കാനുമുള്ള തീവ്രശ്രമങ്ങൾ നടക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരചരിത്ര പഠനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ നാഷണൽ സെൻ്റർ ഫോർ ഹ്യൂമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്രു സമ്മാനിന് പ്രതാപൻ തായാട്ടിനെ തെരഞ്ഞെടുത്തു. 17 പുസ്തകങ്ങളിലായി, മൂവായിരത്തോളം പേജുകളിൽ പ്രതാപൻ തായാട്ട് രചിച്ച ‘സ്വാതന്ത്യസമര ചരിത്രം’ ഒരു വലിയ പ്രവർത്തനമാണെന്നും വരും തലമുറകൾക്ക് വലിയ ഗവേഷണ സാദ്ധ്യത തുറന്നിടുന്നതാണെന്നും കമ്മറ്റി വിലയിരുത്തി. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഈ മാസം നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരദാനം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നിർവ്വഹിക്കും.
Read More » -
Food
ചുട്ടു പൊള്ളുന്ന ചൂട്, രക്ഷനേടാന്‍ ഈ ജ്യൂസുകള്‍ ഉപയോഗിക്കൂ
കേരളം വേനല്‍ ചൂടിൽ ചുട്ടുപൊള്ളുകയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം. ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം. നെല്ലിക്ക ജ്യൂസ് ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. നാരങ്ങാ ജ്യൂസ് വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെള്ളം. വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും…
Read More » -
Food
(no title)
ചുട്ടു പൊള്ളുന്ന ചൂട്, രക്ഷനേടാന്‍ ഈ ജ്യൂസുകള്‍ ഉപയോഗിക്കൂ കേരളം വേനല്‍ ചൂടിൽ ചുട്ടുപൊള്ളുകയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളും ഈ സമയത്ത് ഉണ്ടാകുന്നു. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടുന്നു. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം. ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം. നെല്ലിക്ക ജ്യൂസ് ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. നാരങ്ങാ ജ്യൂസ് വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെള്ളം. വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചു നിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും…
Read More » -
NEWS
പ്രത്യാശ കൈവിടരുത്, ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് അതൊന്നു മാത്രമാണ് (വീഡിയോ)
ഹൃദയത്തിനൊരു ഹിമകണം 25 ഒരു മെഴുകുതിരിക്കാലിൽ നാല് മെഴുകുതിരികൾ കത്തുന്നു. ശക്തമായി വീശുന്ന കാറ്റിൽ മെഴുതിരിനാളങ്ങൾ ഉലയുകയാണ്. ആദ്യത്തെ മെഴുകുതിരി പറഞ്ഞു: “ഞാൻ സമാധാനമാണ്. സംഘർഷഭരിതമായ ഈ ലോകത്ത് എന്റെ അവസാനനാളവും നിലച്ചിരിക്കുന്നു.” ആ മെഴുകുതിരി അണഞ്ഞു പോയി. രണ്ടാമത്തെ മെഴുകുതിരി പറഞ്ഞു: “ഞാൻ വിശ്വാസമാണ്. എല്ലാ വിശ്വാസങ്ങളും കട പുഴകിയടിയുന്ന ഇക്കാലത്ത് എന്നെക്കൊണ്ട് എന്ത് പ്രയോജനം…?” ആ നാളവും അണഞ്ഞു. മൂന്നാമത്തെ മെഴുകുതിരി പറഞ്ഞു: “ഞാൻ സ്നേഹമാണ്. സ്വാർത്ഥപൂരിതമായ ലോകത്തെ ആർത്തി, ആഡംബര വീമ്പുകൾക്കിടയിൽ ഞാൻ എന്നേ ഞെരുങ്ങി മരിച്ചതിന് തുല്യമായി കഴിയുന്നു! ഞാനും പോകുന്നു.” ആ സ്നേഹമെഴുതിരിയും അണഞ്ഞു. സമാധാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും അവസ്ഥയ്ക്കു സാക്ഷിയായ ആളോട് നാലാമത്തെ മെഴുതിരി പറഞ്ഞു: “ഞാൻ പ്രത്യാശയാണ്. എന്നെ ഉപയോഗിച്ച് മറ്റ് മെഴുകുതിരികൾ കത്തിക്കൂ…!” അതെ ഏതു പ്രതിസന്ധിയിലും പ്രത്യാക്ഷ കൈവിടരുത്. പ്രത്യാക്ഷയുടെ ആ തുരുത്താണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അവതാരക: പ്രാർത്ഥന പോൾസൺ സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
India
വെള്ളിയാഴ്ച മഹാശിവരാത്രി, അറിയുക ഈ ദിനത്തിൻ്റെ ഐതീഹ്യവും പ്രാധാന്യവും
ഹൈന്ദവരുടെ പ്രധാന ആഘോഷമായ മഹാശിവരാത്രി 8-ാം തീയതി വെള്ളിയാഴ്ചയാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ശിവരാത്രി ശിവഭക്തരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയായ ശിവരാത്രിയെ മംഗളകരമായ രാത്രി എന്നും വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമശിവായ’ ജപിച്ച്, ഭസ്മധാരണത്തിനു ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പിന്നെ വിധിവിദാനത്തിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുക. കുളി കഴിഞ്ഞ് ഗായത്രി മന്ത്രം ജപിക്കുന്നതിനൊപ്പം ശിവഗായത്രി ജപിക്കുന്നതും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കു. പൂര്‍ണ ഉപവാസമാണ് ശിവരാത്രി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഒരുദിവസം മുഴുവനും ഉപവാസം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ കരിക്കിന്‍ വെള്ളമോ പഴമോ കഴിച്ച് വിശപ്പ് ശമിപ്പിക്കാം. മഹാദേവന് ഇഷ്ടപ്പെട്ട വഴിപാട് നല്‍കുന്നതും നല്ലതാണ്. കൂവളത്തിന്റെ ഇലകള്‍…
Read More » -
NEWS
നല്ല സൗഹൃദങ്ങൾ, അകന്നു നിൽക്കുമ്പോഴും സുഗന്ധം പ്രസരിപ്പിക്കുന്നു
വെളിച്ചം തന്റെ മരണം അടുത്തെത്താറായി എന്ന് അയാള്‍ക്ക് മനസ്സിലായി. തന്റെ മകനെ അടുത്ത് വിളിച്ച് അയാൾ പറഞ്ഞു: “നീ ഒരു കരിക്കട്ടയും ചന്ദനവും കൊണ്ടുവരിക…” അവന്‍ അടുക്കളയില്‍ നിന്നും കരിക്കട്ടയും പറമ്പിലെ ചന്ദനമരത്തില്‍ നിന്ന് ഒരു കൊമ്പും ശേഖരിച്ചു കൊണ്ടുവന്നു. രണ്ടും രണ്ടുകയ്യില്‍ കുറച്ച് നേരം മുറുകെ പിടിച്ച ശേഷം താഴെയിടാന്‍ അയാള്‍ ആവശ്യപ്പെട്ടു. രണ്ടും താഴെയിട്ടപ്പോള്‍ അച്ഛൻ ചോദിച്ചു: “ഇപ്പോള്‍ രണ്ടു കൈകളിലും എന്ത് കാണുന്നു…?” അവന്‍ പറഞ്ഞു: “ഒരു കയ്യില്‍ നിറയെ കരിയാണ്. മറ്റെ കയ്യില്‍ ഒന്നുമില്ല…” ആ കൈ ഒന്ന് മണത്തുനോക്കാന്‍ അച്ഛൻ ആവശ്യപ്പെട്ടു. അപ്പോള്‍ മകന് ചന്ദനത്തിന്റെ ഗന്ധം കിട്ടി. അച്ഛന്‍ പറഞ്ഞു: “നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന ബന്ധങ്ങളും ഇതുപോലെയാണ്. ചിലത് കരിയും ചെളിയും സമ്മാനിക്കും. ചിലത് സുഗന്ധവും…” എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബന്ധങ്ങളുടെയേും തുടര്‍ച്ച തീരുമാനിക്കേണ്ടത്. അടുത്തുണ്ടായിരിക്കുമ്പോള്‍ ഉള്ള ആസ്വാദ്യതയേക്കാള്‍ മുഖ്യമാണ് അകന്നുകഴിയുമ്പോഴുള്ള അടയാളങ്ങള്‍. ന്യൂനതകളില്ലാത്തവരുമായി ബന്ധം പുലര്‍ത്താനോ എല്ലാം തികഞ്ഞവരെ…
Read More » -
Kerala
അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ ആര്‍ക്കും അറിയില്ല; നീരസം പരസ്യമാക്കി പി സി ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ നീരസം പരസ്യമാക്കി ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്‍റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താൻ ലോകത്താരോടും തന്നെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. താൻ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എൻഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവർ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താൻ സ്ഥാനാർഥിയാകുമെന്ന് പ്രചരിച്ചത്. അങ്ങനെ ഉണ്ടായപ്പോള്‍ താനും ആഗ്രഹിച്ചിരുന്നുവെന്നും പി.സി തുറന്നു പറഞ്ഞു. താൻ പത്തനംതിട്ടിയില്‍ സ്ഥാനർഥിയാകരുതെന്ന് ആഗ്രഹിച്ചത് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണ്. എനിക്ക് സീറ്റ് വേണ്ട. എന്നാൽ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണിയെ പത്തനംതിട്ടയില്‍ അറിയുന്നവർ ഇല്ല. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാർഥിയായിരുന്നെങ്കിൽ താൻ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ മണ്ഡലത്തിൽ പരിചയപ്പെടുന്നതാൻ സാധിക്കു. അങ്ങനെ ഒരു പ്രശ്നമുണ്ട്.വിജയം കണ്ടറിയാം -പ സിജോർജ് കൂട്ടിച്ചേർത്തു.
Read More »