Month: March 2024

  • Kerala

    നിലപാടില്ലാത്ത നേതാവിനെ ജനം അംഗീകരിക്കില്ലെന്ന് അണികൾ ;പി സി ജോർജിന് പാരയായത് മുൻകാല ചെയ്തികൾ; പത്തനംതിട്ടയിൽ ബിജെപി നേതാവിനെ പുറത്താക്കി

    പത്തനംതിട്ട: ലോക്സഭയിലേയ്ക്കുള്ള പിസി ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയായത് പത്തനംതിട്ടയിലെ ബിജെപി, ബിഡിജെഎസ് അണികളില്‍ നിന്നുതന്നെയുള്ള കടുത്ത എതിര്‍പ്പെന്ന് റിപ്പോര്‍ട്ട്.ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പ്രചരണത്തിന് ഇറങ്ങില്ലെന്ന് ബിജെപി, ബിഡിജെഎസ് അണികള്‍ അതാത് നേതൃത്വങ്ങളെ അറിയിച്ചിരുന്നു. പിസി ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എന്‍ഡിഎ അണികള്‍ ഉയര്‍ത്തിയ പ്രധാന ആരോപണം വിശ്വാസ്യത ഇല്ലായ്മ തന്നെയാണ്. നിലപാടില്ലാത്ത നേതാവിനെ ജനം അംഗീകരിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജോര്‍ജ് എസ്‌ഡിപിഐയുടെ സംരക്ഷകനായി നടന്ന കാലഘട്ടം മറക്കാറായിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു. മാത്രമല്ല, മുന്‍പ് എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നിട്ട് പിന്നീട് മുന്നണി വിട്ട് മറുകണ്ടം ചാടിയ ചരിത്രവും ബിജെപി മറന്നിട്ടില്ല. പത്തനംതിട്ടയില്‍ ജോര്‍ജിനെ പിന്തുണയ്ക്കാനുള്ളത് തീവ്രനിലപാടുകാരായ ക്രൈസ്തവരിലെ ന്യൂനപക്ഷം മാത്രമാണെന്നാണ് ബിജെപിക്ക് ലഭിച്ച റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി അനില്‍ ആന്‍റണി മണ്ഡലത്തില്‍ അറിയപ്പെടുന്ന ആളല്ലെന്നാണ് ജോര്‍ജിന്‍റെ പ്രചരണം. എ.കെ ആന്‍റണിയുടെ മകനെ നാട്ടുകാര്‍ അറിയില്ലെന്ന് പറയുന്നവരാണ് പിസി ജോര്‍ജിന്‍റെ മകന്‍ കൊള്ളാം എന്ന് പ്രചരിപ്പിക്കുന്നതെന്ന വിരോധാഭാസവും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍…

    Read More »
  • Kerala

    എം.ഡി.എം.എയുമായി 18കാരിയും യുവാവും പിടിയിൽ, കർണാടകയിൽ നിന്നും  ലഹരി മരുന്നുകൾ കൊണ്ടു വന്ന് കോഴിക്കോട്  ചില്ലറ വിൽപന നടത്തുകയാണ് ഇരുവരും

       ലഹരി മരുന്നുകൾ കേരളത്തിൽ പിടി മുറുക്കുന്നു. കാമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും മാരക ലഹരി മരുന്നുകളുടെ വില്പനക്കാരും ഉപഭോക്തക്കളുമാണ്. ഇന്നലെ കോഴിക്കോട് നഗരത്തിൽ 49 ഗ്രാം എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് പിടിയിലായത്. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന. മെഡിക്കൽ കോളജ് പൊലീസും നർകോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷംജാദ് ജോലി ചെയ്യുന്നത് കർണാടകയിലാണ്. അവിടെ നിന്ന് എം.ഡി.എം.എ  കോഴിക്കോട് കൊണ്ടുവന്ന്  ചില്ലറ വിൽപന നടത്തുന്നതാണ് ഇരുവരും ചെയ്യുന്നത്.

    Read More »
  • Movie

    നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയചിത്രം വരുന്നു: ‘പിന്നെയും പിന്നെയും’

    പ്രശസ്ത നടൻ മഹേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ ഉടൻ ആരംഭിക്കും. പ്രഥ്വിരാജ് നായകനായി അഭിനയിച്ച ‘കലണ്ടർ’ ആണ് മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ‘കലണ്ടറി’നു ശേഷം റീൻ ഗാര ഒസ്സൈ, പാർക്കർതെല്ലാം ഉൻമയയല്ലൈ എന്നീ രണ്ടുതമിഴ് ചിത്രങ്ങൾ മഹേഷ് സംവിധാനം ചെയ്തിരുന്നു, രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായത്തോടെ വിജയം നേടുകയും ചെയ്തു. വീണ്ടും ഒരു മലയാള ചിത്രത്തിൻ്റെ അമരക്കാരനാകുകയാണ് മഹേഷ്. കോടൂർ ഫിലിംസിൻ്റെ ബാനറിൽ ബിജു കോടൂർ, രേവ് പിള്ള, നരസിംഹൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധ്രുവൻ, ആൻശീതൾ, ഹന്നാ റെജി കോശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ബൈജു സന്തോഷ്, ജോണി ആൻ്റണി,ദിനേശ് പണിക്കർ, സൂര്യാകൃഷ്, നിസ്സാർ, അരുൺ. സി. കുമാർ, ഗായത്രി സുരേഷ്, നീനാ ക്കുറുപ്പ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു ട്രയാംഗിൾ ലൗ സ്റ്റോറിയാണ് ഈ ചിത്രം. രണ്ടു പേരുടെ ഓർമ്മകളിൽക്കൂടി ഒരാളുടെ ജീവിതകഥ പറയുകയാണ്…

    Read More »
  • Kerala

    കാമുകിയുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുമെന്ന് പ്രിൻസിപ്പാൾ, കാമുകനും കൂട്ടുകാരും ചേർന്ന് പ്രിൻസിപ്പാളിനെ പഞ്ഞിക്കിട്ടു

        ഗുരുവായൂർ: ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞ കാരണത്തിന് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളജിലെത്തി പ്രിൻസിപ്പലിനെ അക്രമിച്ചു. ഗുരുവായൂർ പുന്നത്തൂർ ആര്യാഭട്ടാ വനിതാ കോളജിൽ കയറി പ്രിൻസിപ്പാൽ ഡേവിഡിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ പ്രതികളായ നാലുപേരെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂദനൻ മകൻ മാനവ് (19), മണിച്ചാൽ ബ്രിഡ്ജിന് സമീപം എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24), പെരുവല്ലൂർ സ്വദേശി പൂവൻതറ ജോഷി മകൻ യദു കൃഷ്ണ (19), കപ്പാറ സ്വദേശി വാരിയംപുള്ളി സൈനുദ്ധീൻ മകൻ റിഷാൽ ഷാനു (19). എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെ പ്രതികളെ കോളജിലും പരിസരത്തും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. റിഷാൽ ഷാനുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിലാണ് മറ്റു മൂന്നുപേർ കൃത്യ നിർവഹണത്തിന് എത്തിയത്. യദു കൃഷ്ണ ബൈക്കിൽ…

    Read More »
  • Kerala

    കാമുകിയുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുമെന്ന് പ്രിൻസിപ്പാൾ, കാമുകനും കൂട്ടുകാരും ചേർന്ന് പ്രിൻസിപ്പാളിനെ പഞ്ഞിക്കിട്ടു

       ഗുരുവായൂർ: ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞ കാരണത്തിന് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളജിലെത്തി പ്രിൻസിപ്പലിനെ അക്രമിച്ചു. ഗുരുവായൂർ പുന്നത്തൂർ ആര്യാഭട്ടാ വനിതാ കോളജിൽ കയറി പ്രിൻസിപ്പാൽ ഡേവിഡിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ പ്രതികളായ നാലുപേരെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂദനൻ മകൻ മാനവ് (19), മണിച്ചാൽ ബ്രിഡ്ജിന് സമീപം എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24), പെരുവല്ലൂർ സ്വദേശി പൂവൻതറ ജോഷി മകൻ യദു കൃഷ്ണ (19), കപ്പാറ സ്വദേശി വാരിയംപുള്ളി സൈനുദ്ധീൻ മകൻ റിഷാൽ ഷാനു (19). എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെ പ്രതികളെ കോളജിലും പരിസരത്തും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. റിഷാൽ ഷാനുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിലാണ് മറ്റു മൂന്നുപേർ കൃത്യ നിർവഹണത്തിന് എത്തിയത്. യദു കൃഷ്ണ ബൈക്കിൽ തന്നെ…

    Read More »
  • Kerala

    പേട്ടയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളി, വായ പൊത്തിയപ്പോൾ കുഞ്ഞിൻ്റെ ബോധം മറഞ്ഞു; അതോടെ ഭയന്ന് ഉപേക്ഷിച്ചു

        തിരുവനന്തപുരം പേട്ടയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. 50വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പിടികൂടിയതെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് ജനുവരി 12നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു. ഓട്ടോറിക്ഷ മോഷണം, വീട് മോഷണം, ക്ഷേത്രങ്ങളിലെ മോഷണം, തുടങ്ങിയ കേസുകളിലും  പ്രതിയാണിയാള്‍. ലൈഗീംക കുറ്റകൃത്യങ്ങള്‍ ഇയാളുടെ പതിവാണ്. പല ഇടങ്ങളില്‍ സഞ്ചരിച്ച് ജോലി ചെയ്ത് പണം സമ്പാദിച്ച് അവിടെ തങ്ങും. ഇയാള്‍ക്ക് സ്ഥിരമായി ഒരു താമസസ്ഥലമില്ല എന്നും പൊലീസ് പറഞ്ഞു. 100 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയിലേക്ക് എത്തിയതെന്ന് കമ്മിഷണര്‍ വിശദമാക്കി. രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും…

    Read More »
  • Movie

    വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം: ‘ചിയാൻ 62’

    മലയാള സിനിമയെ വ്യത്യസ്തമായ അഭിനയ പ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് ‘ചിയാൻ 62’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ചിയാൻ 62’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായാണ് സുരാജ് വെഞ്ഞാറമൂട് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. കേരള സംസ്ഥാന അവാർഡ്, മികച്ച നടനുള്ള ദേശീയ അവാർഡ് തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങൾ കരസ്ഥമാക്കിയ സുരാജിന്റെ ഗംഭീര പ്രകടനം ‘ചിയാൻ 62’വിൽ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ. ‘ചിയാൻ’ വിക്രം, എസ്‌ജെ സൂര്യ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന വാർത്തകളോടെ ‘ചിയാൻ 62’ അപ്‌ഡേറ്റുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എസ് യു അരുൺകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂട് കൂടി എത്തുമ്പോൾ ഇത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിപ്പിച്ചു. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ,’ ‘ഡ്രൈവിംഗ് ലൈസൻസ്,’ ‘ജനഗണമന,’ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആരാധകരുടെ…

    Read More »
  • Kerala

    സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ്; ശോഭാ സുരേന്ദ്രനെ ഒതുക്കിയതായി ആക്ഷേപം

    തിരുവനന്തപുരം: സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ് എന്ന വിശേഷണമുള്ള ശോഭ സുരേന്ദ്രനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒതുക്കിയെന്ന് പരക്കെ വിമർശനം. കഴിഞ്ഞതവണ സിപിഎം കോട്ടയായ ആറ്റിങ്ങലില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച ശോഭയെ ഇത്തവണ ഒട്ടും ജയസാധ്യയില്ലാത്ത ആലപ്പുഴയിലേക്കാണ് പരിഗണിച്ചത്. ആറ്റിങ്ങലിലോ തിരുവനന്തപുരത്തോ ആയിരുന്നെങ്കില്‍ ജയിക്കാന്‍ കഴിയുമായിരുന്നിട്ടും സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയാണ് ശോഭയെ ആലപ്പുഴയിലേക്ക് കെട്ടുകെട്ടിച്ചതെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് ശോഭയെ അപ്രധാനമായ സീറ്റിലേക്ക് മാറ്റിയതെന്നത് പരസ്യമായ രഹസ്യമാണ്. 2019ല്‍ ശോഭ വമ്ബന്‍ മുന്നേറ്റമുണ്ടാക്കിയ ആറ്റിങ്ങല്‍ മുരളീധരന് കൈക്കലാക്കാനാണ് അവരെ ആലപ്പുഴയിലേക്ക് ഒഴിവാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്ന് ആലപ്പുഴ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് എസ് ഗിരിജ കുമാരിയാണ്. ഗിരിജ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് നേടിയത്. എന്നാല്‍, 2019ല്‍ ശോഭാ സുരേന്ദ്രന്‍ രണ്ടരലക്ഷത്തോളം വോട്ടുകള്‍ നേടി എതിര്‍ സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചു. 14 ശതമാനത്തില്‍ അധികം വോട്ടുവിഹിതമാണ്…

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തീ പടർന്ന് രണ്ട് യുവാക്കൾ  മരിച്ചു

       കോഴിക്കോടിനു സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ  ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ഇലക്ട്രിക് പോസ്റ്റിലിടിച്ചതിന്റെ ആഘാതത്തില്‍ ബൈക്കിൻ തീപ്പിടിക്കുകയായിരുന്നു. യാത്രക്കാരായ രണ്ട് യുവാക്കളും ഗുരുതരമായി  പൊള്ളലേറ്റാണ് മരിച്ചത്. പൊള്ളലേറ്റതിനാൽ മരിച്ച യുവാക്കളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.   കിനാലൂർ സ്വദേശി ജാസിർ, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ബിജെപിക്കാർ തമ്മിൽ സംഘര്‍ഷം; നേതാവിന്റെ കാല്‌ തല്ലിയൊടിച്ചു

    തിരുവനന്തപുരം: പൗഡിക്കോണത്ത് ബിജെപിക്കാർ തമ്മില്‍ സംഘർഷം. ബിജെപി നേതാവ്‌ സായിപ്രസാദിന്റെ കാല്‌  അടിച്ചൊടിച്ചു. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനം. മുൻ മണ്ഡലം പ്രസിഡൻറ് ഹരിയും മർദ്ദിച്ചൂവെന്ന് പരാതിയിൽ പറയുന്നു. സായ് പ്രശാന്ത് ബിജെപി സജീവ പ്രവർത്തകനാണ്. കർഷകമോർച്ചയുടെ മുൻ മണ്ഡലം അധ്യക്ഷനുമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും കമന്റുമാണ്  നേതാക്കളെ പ്രകോപിച്ചത് എന്നാണ് സൂചന. സായിപ്രശാന്ത്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: