Month: March 2024

  • Kerala

    കടന്നപ്പള്ളിയില്‍ നിന്ന് കാണാതായ യുവതികളെ കേളകത്തു നിന്നും കണ്ടെത്തി; ഒരാൾ ഓട്ടോ ഡ്രൈവർ,മറ്റൊരാൾ പി ജി വിദ്യാർത്ഥിനി

    കേളകം: കഴിഞ്ഞ ദിവസം കടന്നപള്ളിയില്‍ നിന്നും കാണാതായ നരീക്കാംവള്ളി സ്വദേശികളായ  യുവതികളെ കേളകത്തു നിന്നും കണ്ടെത്തി.ഇവർ പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. നരികാംവള്ളിയിലെ ഓട്ടോ ഡ്രൈവറായ ഹരിത(35),പിജി വിദ്യാർഥിനിയായ ശ്രീനിഷ(23) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കേളകം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വെള്ളിയാഴ്ച്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ശ്രീനിഷ സ്ഥിരമായി ഹരിതയുടെ ഓട്ടോയിലാണ് യാത്ര ചെയ്തിരുന്നതെന്നും, ഇരുവരും ആത്മ സുഹൃത്തുക്കളാണെന്നും ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞാണ് ഇരുവരും കേളകം സ്റ്റേഷനില്‍ ഹാജരായത്. കേളകത്ത് നിന്ന് വിവരം ലഭിച്ചതോടെ പരിയാരം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ കോടതി മുമ്ബാകെ ഹാജരാക്കിയ ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

    Read More »
  • Kerala

    കറുകച്ചാലില്‍ സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

    കോട്ടയം: കറുകച്ചാലില്‍ സ്വകാര്യ ബസ്സ്റ്റാൻഡിൽ വന്നിറങ്ങിയ യുവതി അതേ ബസ് ഇടിച്ചു മരിച്ചു. ചേന്നാട്ട് സാജുവിന്റെ ( സാജു ബേക്കറി ) മകള്‍ അൻസു അജിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. കോട്ടയം -പാമ്ബാടി -മല്ലപ്പള്ളി റൂട്ടില്‍ സർവീസ് നടത്തുന്ന ഹോളിമേരി ബസാണ് അൻസുവിനെ ഇടിച്ചത്. ഇതേ ബസിലായിരുന്നു അൻസു സ്റ്റാൻഡില്‍ വന്നിറങ്ങിയത്. ബസ് ഇറങ്ങി നടന്നുപോയ അൻസുവിനെ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു.

    Read More »
  • India

    33 സിറ്റിംഗ് എംപിമാരെ ഒഴിവാക്കി ബിജെപി 

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയപ്പോള്‍ പട്ടികയില്‍ ഇടം നേടിയ പേരുകളേക്കാള്‍ ഒഴിവാക്കപ്പെട്ട നേതാക്കളുടെ പേരാണ് ശ്രദ്ധേയമാകുന്നത്. പ്രഗ്യാ താക്കൂർ, ഡല്‍ഹിയില്‍ നിന്നുള്ള സിറ്റിംഗ് എംപിമാരായ പർവേഷ് സാഹിബ് സിംഗ് വർമ, രമേഷ് ബിധുരി എന്നിവർ ഒഴിവാക്കിയ ബിജെപി നേതാക്കളില്‍ ഉള്‍പ്പെടുന്നു. പാർലമെൻ്റിനകത്തും പുറത്തും നടത്തിയ വിവാദ പരാമർശങ്ങളുടെ പേരില്‍ മൂന്ന് നേതാക്കളും വാർത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 33 സിറ്റിംഗ് എംപിമാരെയാണ് ബിജെപി ഒഴിവാക്കിയത്. ഭോപ്പാലില്‍ പ്രഗ്യാ താക്കൂറിന് പകരം അലോക് ശർമ്മയെയാണ് സ്ഥാനാർഥിയാക്കുന്നത്. 2008-ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയെ ബിജെപി കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചിരുന്നു. പിന്നീടുള്ള അഞ്ച് വർഷങ്ങളില്‍ നിരവധി വിവാദ പ്രസ്താവനകളാണ് അവർ നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യത്തിലിറങ്ങിയ പ്രഗ്യാ സിംഗ് ഠാക്കൂർ കബഡി കളിക്കുന്നതും ഗാർബ നൃത്തം ചെയ്യുന്നതും വിവാദമായിരുന്നു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ “രാജ്യസ്‌നേഹി” എന്ന് വിളിച്ച പ്രഗ്യ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പടിഞ്ഞാറൻ ഡല്‍ഹി എംപിയായിരുന്ന…

    Read More »
  • India

    ബിജെപി നേതാവിനെ മാവോയിറ്റുകള്‍ വെട്ടിക്കൊന്നു

    ബീജാപ്പൂർ: ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതി കട്ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ മാവോയിസ്റ്റുകളുടെ ഹിറ്റ് സ്‌ക്വാഡ് ആക്രമിക്കുകയായിരുന്നു. ജന്‍പാഡ് പഞ്ചായത്ത് അംഗമായ കട്ല ടോയ്നാര്‍ ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലപ്പെടുന്നത്. ഏഴ് പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച്‌ വെട്ടി വീഴ്ത്തി. വഴിയാത്രക്കാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    ഉത്തർപ്രദേശിൽ ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

    നോയിഡ: ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്നവരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ സ്വദേശികളായ ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണ് മരിച്ചത്.

    Read More »
  • Crime

    പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി കൊല്ലത്ത് പിടിയില്‍

    തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കൊല്ലത്ത് പിടിയില്‍. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി.സി.പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ് മണിക്ക് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്.  

    Read More »
  • NEWS

    ഇന്ത്യയ്ക്ക് ‘വേണ്ടപ്പെട്ട’ മറ്റൊരു ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ ‘പട’മായി; മരിച്ചത് തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ ഷെയ്ഖ് ജമീല്‍

    ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീകരസംഘടനയായ തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍. ഇയാളുടെ മരണകാരണംവ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍, ജമ്മു കശ്മീരില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍.

    Read More »
  • Crime

    സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തി; കടുത്തുരുത്തിയില്‍ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയില്‍

    കോട്ടയം: കടുത്തുരുത്തിയില്‍ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയില്‍. തലയോലപറമ്പ് സ്വദേശി പുളിക്കല്‍ ബിജോ പി ജോസാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കടുത്തുരുത്തി പൊലീസ് കുടുക്കിയത്. കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. കടുത്തുരുത്തി അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തന്‍പുരയില്‍ സുമതിയമ്മയുടെ ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് ബിജോ കവര്‍ന്നത്. കടയില്‍ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാള്‍ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ചിച്ചാണ് ഇയാള്‍ എത്തിയത്. സോഡ കുടിച്ച ശേഷം സെല്‍ഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിങ്ങിയ ഇയാള്‍ വൈക്കത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയതെന്ന് കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.

    Read More »
  • Crime

    വിവാഹം നിശ്ചയിച്ചിട്ടും പ്രതിശ്രുത വധു മിണ്ടിയില്ല; ജീവനൊടുക്കി യുവാവ്

    ഗാന്ധിനഗര്‍: വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധു സംസാരിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ നാപാഡ് സ്വദേശി സമീര്‍ റാത്തോടയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വഡോദരയിലെ നന്ദേശരിയിലാണ് സംഭവം. സംഭവത്തില്‍ വഡോദരയിലെ ജവഹര്‍ നഗര്‍ പൊലീസ് കേസെടുത്തു. പ്രതിശ്രുത വധു തന്നോട് സംസാരിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് കണ്ടെത്തി. 23 കാരനായ സമീര്‍ വഡോദരയിലെ കോയാലി ഗ്രാമത്തില്‍ അമ്മാവനോടൊപ്പമാണ് താമസം. ഗേറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നന്ദേസരി ജി.ഐ.ഡി.സിക്ക് സമീപം മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ മൃതദേഹം സമീറിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ സമീപത്തുനിന്ന് തോക്കും കണ്ടെത്തി. സംഭവത്തില്‍ സമീറിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. സമീറിന്റെ മൊബൈലും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍, പ്രതിശ്രുത വധു ഇയാളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല.…

    Read More »
  • Kerala

    വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക; മലപ്പുറത്ത് ഇന്നലെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

    മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക തുടരുന്നു. ഇന്നലെ പോത്തുകല്ല് മേഖലയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇന്നലെ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചിരുന്നു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കരുതല്‍ നടപടികളുടെ ഭാഗമായി പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിറര്‍ദേശമുണ്ട്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്.…

    Read More »
Back to top button
error: