KeralaNEWS

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തീ പടർന്ന് രണ്ട് യുവാക്കൾ  മരിച്ചു

   കോഴിക്കോടിനു സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ  ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ഇലക്ട്രിക് പോസ്റ്റിലിടിച്ചതിന്റെ ആഘാതത്തില്‍ ബൈക്കിൻ തീപ്പിടിക്കുകയായിരുന്നു. യാത്രക്കാരായ രണ്ട് യുവാക്കളും ഗുരുതരമായി  പൊള്ളലേറ്റാണ് മരിച്ചത്. പൊള്ളലേറ്റതിനാൽ മരിച്ച യുവാക്കളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

  കിനാലൂർ സ്വദേശി ജാസിർ, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടം സംഭവിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Back to top button
error: