KeralaNEWS

എം.ഡി.എം.എയുമായി 18കാരിയും യുവാവും പിടിയിൽ, കർണാടകയിൽ നിന്നും  ലഹരി മരുന്നുകൾ കൊണ്ടു വന്ന് കോഴിക്കോട്  ചില്ലറ വിൽപന നടത്തുകയാണ് ഇരുവരും

   ലഹരി മരുന്നുകൾ കേരളത്തിൽ പിടി മുറുക്കുന്നു. കാമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും മാരക ലഹരി മരുന്നുകളുടെ വില്പനക്കാരും ഉപഭോക്തക്കളുമാണ്. ഇന്നലെ കോഴിക്കോട് നഗരത്തിൽ 49 ഗ്രാം എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് പിടിയിലായത്. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന.

മെഡിക്കൽ കോളജ് പൊലീസും നർകോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷംജാദ് ജോലി ചെയ്യുന്നത് കർണാടകയിലാണ്.
അവിടെ നിന്ന് എം.ഡി.എം.എ  കോഴിക്കോട് കൊണ്ടുവന്ന്  ചില്ലറ വിൽപന നടത്തുന്നതാണ് ഇരുവരും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: