KeralaNEWS

ബിജെപി നേതാവിന്റെ കാൽ തല്ലിയൊടിക്കാൻ കാരണം ‘3g തിരുവനന്തപുരം’ എന്ന പോസ്റ്റ്

തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ പാർട്ടിക്കാർ തന്നെ മർദിച്ചതായി പരാതി.

പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. മർദനത്തിൽ കാലൊടിഞ്ഞ ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് 3ജി തിരുവനന്തപുരമെന്ന് സായി പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക്‌ ബിജെപി ഓഫീസില്‍ വിളിച്ചു വരുത്തി കാൽ തല്ലിയൊടിക്കുകയായിരുന്നു എന്നാണ് വിവരം.

Signature-ad

ബി.ജെ.പിയുടെ കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജി വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി, പൗഡിക്കോണം വാർഡ് പ്രസിഡൻറ് ബിനീഷ് എന്നിവരാണ് തന്നെ മർദിച്ചതെന്നും സായ് പ്രശാന്ത് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: