ചാന്ദപൂര്‍ സ്വദേശി തേന്ദ്ര കുമാര്‍ സിങ് (28) ആണ് മരിച്ചത്. അപകടത്തില്‍ ഇയാളുടെ അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയാലാണ്.
വിവാഹത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തില്‍ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.