ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്‌ഥാനക്കാരായ ഒഡീഷ എഫ്.സിക്ക് അപ്രതീക്ഷിത തോല്‍വി.
ചെന്നൈയിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ 2-1 നാണ് ഒഡീഷയുടെ തോൽവി.
മത്സരത്തില്‍ ചെന്നൈയിനു വേണ്ടി അങ്കിത് മുഖര്‍ജി, ജോര്‍ദാന്‍ മുറേ എന്നിവര്‍ ഗോളടിച്ചു. റോയ് കൃഷ്‌ണയാണ് ഒഡീഷയ്‌ക്കായി ഗോളടിച്ചത്.
18 കളികളില്‍നിന്നു 35 പോയിന്റ് നേടിയ ഒഡീഷ നിലവിൽ ഒന്നാം സ്‌ഥാനത്തു തന്നെയാണുള്ളത്.17 കളികളില്‍നിന്നു 35 പോയിന്റുള്ള മുംബൈ സിറ്റിയാണ് തൊട്ടടുത്ത സ്ഥാനത്ത്.