SportsTRENDING

3-2 ന് ഗോകുലത്തെ തോല്‍പ്പിച്ച് കൊൽക്കത്ത മുഹമ്മദൻസ് ഒന്നാം സ്ഥാനത്ത് 

കോഴിക്കോട്: ഐ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്ബ്യൻമാരായ ഗോകുലം കേരള എഫ്‌.സിക്കു തിരിച്ചടി.

 കോഴിക്കോട്‌ ഇ.എം.എസ്‌.കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊൽക്കത്ത മുഹമ്മദന്‍ എഫ്.സി. 3-2 നാണു ഗോകുലത്തിനെ തോല്‍പ്പിച്ചത്‌.

Signature-ad

മുഹമ്മദനായി എഡി ഹെര്‍ണാണ്ടസ്‌, അലക്‌സിസ്‌ ഗോമസ്‌, ഡേവിഡ്‌ ലാല്‍ഹസാങ എന്നിവര്‍ ഗോളടിച്ചു. പി.എന്‍. നൗഫല്‍, നിധിന്‍ കൃഷ്‌ണ എന്നിവരാണു ഗോകുലത്തിനായി ഗോളടിച്ചത്‌.

 18 കളികളില്‍നിന്നു 32 പോയിന്റ്‌ നേടിയ ഗോകുലം മൂന്നാം സ്‌ഥാനത്തും 17 കളികളില്‍നിന്നു 38 പോയിന്റ്‌ നേടിയ മുഹമ്മദന്‍ ഒന്നാം സ്‌ഥാനത്തുമാണ്‌. 16 കളികളില്‍നിന്നു 33 പോയിന്റ്‌ നേടിയ ശ്രീനിധി ഡെക്കാനാണു രണ്ടാമത്‌

Back to top button
error: