കൗസുംമ്പി: ഉത്തർപ്രദേശില്‍ വിവാഹഘോഷയാത്രയ്ക്കിടെ സ്പീക്കർ വൈദ്യുതലൈനില്‍ തട്ടി സഹോദരങ്ങളടക്കം മൂന്നു പേർ വൈദ്യുതാഘാതമേറ്റു മരിച്ചു.
ശനിയാഴ്ച രാത്രി കൗസുംമ്പി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുഹ്നിയപൂർ ഗ്രാമത്തിലാണ് സംഭവം.
സഹോദരന്മാരായ രവി (20), രാജേഷ് (18), തൊഴിലാളിയായ സതീഷ് (18) എന്നിവരാണു മരിച്ചത്. ട്രോളിയില്‍ സ്ഥാപിച്ചിരുന്ന ഡിജെ സ്പീക്കർ അബദ്ധത്തില്‍ ഹൈ ടെൻഷൻ ലൈനില്‍ തട്ടുകയായിരുന്നുവെന്ന് സർക്കിള്‍ ഓഫീസർ അവധേഷ് കുമാർ വിശ്വകർമ പറഞ്ഞു.