Month: March 2024

  • Movie

    ‘ഗുണ’യ്ക്ക് ഗുണമായത് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’! റീ റിലീസ് ചെയ്യണമെന്ന് തമിഴ് പ്രേക്ഷകര്‍

    ഒരു ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ ഒരു സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയിന്‍തന്നെ നടക്കുന്നത് അത്രയേറെ കണ്ടുവരാത്തൊരു കാര്യമാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ട് ഇപ്പോള്‍. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ് തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്‌സും. കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം. ഓരോ ദിവസവും എല്ലാ പ്രദര്‍ശനവും ഹൗസ്ഫുള്‍ എന്ന അവസ്ഥയായിരിക്കുന്നു തമിഴ്‌നാട്ടില്‍. ഒപ്പം പ്രദര്‍ശനത്തിനുണ്ടായിരുന്ന ജയംരവി ചിത്രം സൈറണ്‍, കാളിദാസ് ചിത്രം പോര്‍ എന്നിവയെ മലര്‍ത്തിയടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ തംരഗമാവുന്നത്. അതിന് കാരണമായതില്‍ പ്രധാന പങ്കുവഹിച്ചതാകട്ടെ ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനത്തിന്റെ സാന്നിധ്യവും. കേരളത്തില്‍ ചിത്രം രണ്ടാംവാരത്തിലേക്ക് കടന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

    Read More »
  • India

    ജനറല്‍ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് ഗുരുതരപരിക്ക്

    ചണ്ഡീഗഡ്: ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്‌സ്പ്രസില്‍ നിന്നാണ് യുവതിയെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഭാവന പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറിയത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറാമെന്ന് യുവതി പറഞ്ഞെങ്കിലും ടിടിഇ സമ്മതിച്ചില്ല. പിഴ ഈടാക്കിയാലും പ്രശ്‌നമില്ലെന്ന് യുവതി അറിയിച്ചു. എന്നാല്‍ ആദ്യം യുവതിയുടെ സാധനങ്ങള്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ടിടിഇ പിന്നാലെ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. പുറത്തേക്കു വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി. യുവതി അപകടത്തില്‍പ്പെട്ടതു കണ്ട ട്രെയിനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവതിയെ…

    Read More »
  • India

    മാര്‍ച്ച്‌ 10ന് രാജ്യവ്യാപക തീവണ്ടി തടയലിന് ആഹ്വാനം ചെയ്ത് കര്‍ഷകനേതാക്കള്‍

    ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയില്‍  സമരം തുടരുന്ന കർഷകർ മാർച്ച്‌ പത്തിന് രാജ്യവ്യാപകമായി ‘റെയില്‍ രോക്കോ’ (തീവണ്ടി തടയല്‍) സമരം പ്രഖ്യാപിച്ചു. കർഷകനേതാക്കളായ സർവാൻ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. മാർച്ച്‌ ആറിന് കർഷകർ സമാധാനപരമായി ഡല്‍ഹിയിലേക്ക് നീങ്ങാനാരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത പക്ഷം സമരമുറകള്‍ കടുപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ട്രാക്ടർ ട്രോളികളില്‍ എത്തിച്ചേരാനാകാത്ത ദൂരസംസ്ഥാനങ്ങളില്‍ നിന്നുള്ള കർഷകർ തീവണ്ടി മാർഗമോ മറ്റു ഗതാഗതസംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ട്രാക്ടറുകളില്‍ കർഷകരുടെ യാത്ര സർക്കാർ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചാകും കർഷകരുടെ ഡല്‍ഹിയാത്ര തീരുമാനിക്കുക,കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും കർഷകർ അറിയിച്ചു

    Read More »
  • Local

    വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി; കോട്ടയത്ത് ഇടതു മുന്നണി ബഹുദൂരം മുന്നില്‍

    കോട്ടയം: ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രാഥമിക പ്രചാരണം. ഇന്നലെ രാവിലെ പുല്ലരിക്കുന്ന് പള്ളി വികാരിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തിലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിലും പങ്കെടുത്തു. പിന്നീട് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ചടങ്ങിലും സംബന്ധിച്ചു. ആശുപത്രിയിലും കടനാട് ടൗണിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടി. കെട്ടിപ്പിടിച്ചും ആശ്ലേഷിച്ചുമാണ് പലരും തങ്ങളുടെ സ്‌നേഹം പങ്കു വച്ചത്. തുടര്‍ന്ന് ദന്തല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങിലും സ്ഥാനാര്‍ത്ഥിയെത്തി. അയ്മനം പിഎച്ച്‌സിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിലും സ്ഥാനാര്‍ത്ഥി സാന്നിധ്യമറിയിച്ചു. ഇതിനിടെ അയ്മനത്ത് കുടുംബയോഗം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തി. മാഞ്ഞൂരില്‍ ബൂത്ത് കണ്‍വന്‍ഷനിലും കടുത്തുരുത്തിയില്‍ കുടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി…

    Read More »
  • India

    യുവാവിന്റെ ആത്മഹത്യ: ആസാമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

    ഗുവാഹത്തി: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആസാമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവ (32) അറസ്റ്റില്‍. സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായിരുന്ന മന്‍സൂറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മന്‍സൂര്‍ അലമിനെ (20) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇക്കാലത്ത് ഇരുവരും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സ്വാതി ആവശ്യപ്പെട്ടെങ്കിലും മന്‍സൂര്‍ സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയും യുവാവ് അറസ്റ്റിലാവുകയുമായിരുന്നു. ഇതിനുശേഷവും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്കി.തുടർന്നാണ് അറസ്റ്റ്.

    Read More »
  • Crime

    ഡോക്ടറുടെ കാമവെറിക്ക് ഇരയായത് 93 രോഗികള്‍; ജനരോഷത്തില്‍ വധശിക്ഷ വിധിച്ച് േകാടതി

    കയ്‌റോ: 93 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഈജിപ്ഷ്യന്‍ ഡോക്ടറെ തൂക്കി കൊല്ലാന്‍ വിധിച്ച് കോടതി. രാജ്യത്തെ ഞെട്ടിച്ച കേസിലാണ് ഈജിപ്തിലെ ക്രിമിനല്‍ കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്. കയ്റോയിലെ ശുബ്രയ്ക്ക് സമീപം ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥ പുറത്തായത്. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പകരമായി ഡോക്ടര്‍ തന്നെ ലൈംഗിക പീഡനത്തിനായി ഇരയാക്കിയെന്നാണ് സ്ത്രീ ആരോപിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്ലിനിക്കില്‍ ലൈംഗിക ദുരുപയോഗം നടത്തിയതിനുള്ള തെളിവ് കിട്ടി. സാമ്പത്തിക നേട്ടത്തിനായി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്തിരുന്നു. ലൈംഗിക പീഡനത്തിന് പുറമെ രോഗികളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ക്ലിനിക്കില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളാണ് രോഗികളെ ഡോക്ടര്‍ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചത്. ചില ഇരകള്‍ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. മറ്റുള്ളവരെ ഡോക്ടര്‍ മരുന്ന് നല്‍കി മയക്കിയതിന് ശേഷം പീഡനത്തിന്…

    Read More »
  • Crime

    കൊല്ലത്ത് ആണ്‍കുട്ടികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം; കബഡി അധ്യാപകനും ടാപ്പിംഗ് തൊഴിലാളിയും പിടിയില്‍

    കൊല്ലം: കൊല്ലത്ത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികള്‍ പിടിയില്‍. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെയാണ് പൊലീസ് പിടികൂടി. ഏരൂര്‍ ഈച്ചംകുഴി സ്വദേശി അനില്‍കുമാറി(41)നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനില്‍കുമാര്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാള്‍ കുട്ടിയെ മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. അനില്‍കുമാറിന് എതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനനെ(61) ചിതറ പൊലീസാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനന്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടയില്‍ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. രണ്ടുവര്‍ഷമായി…

    Read More »
  • Kerala

    അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ മുങ്ങിമരിച്ചു

    പന്തളം: അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്തളം മുടിയൂർക്കോണം സ്വദേശി വിനോദ് ആണ് മരിച്ചത്. പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കടവില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരിയില്‍ സജിത്ത് നീന്തി രക്ഷപ്പെട്ടു. അടൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പത്തനംതിട്ടയില്‍ നിന്നെത്തിയ മുങ്ങല്‍വിദഗ്ധരും ചേർന്നാണ് രാത്രി പത്ത് മണിയോടെ മൃതദേഹം കണ്ടെടുത്തത്. കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറാണ്.

    Read More »
  • Kerala

    നിങ്ങളുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞോ? പുതുക്കല്‍ നിര്‍ദേശങ്ങളുമായി എംവിഡിയുടെ കുറിപ്പ്

    തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. 2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : – 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി. 50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ – 40 വയസു വരെ കാലാവധി. 30 നും 50 നും ഇടയില്‍ പ്രായമായവര്‍ക്ക് -10 വര്‍ഷത്തേക്ക്. 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസു വരെ. 55…

    Read More »
  • Crime

    തിരുവനന്തപുരത്ത് അഭിഭാഷകന്‍ വീട്ടില്‍ മരിച്ചനിലയില്‍; ജൂനിയര്‍ അഭിഭാഷകര്‍ക്കെതിരേ കുറിപ്പ്

    തിരുവനന്തപുരം: അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി.എസ്. അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം. ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനില്‍. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്നാണ് അനിലിന്റെ കുറിപ്പില്‍ ആരോപിക്കുന്നത്. ”ആദ്യമായും അവസാനമായുമാണ് ഞാന്‍ ഈ ഗ്രൂപ്പില്‍ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു ) മറ്റൊരാള്‍ക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്.എന്റെ പേര് അനില്‍ വി.എസ്. ജൂനിയര്‍ അഡ്വക്കേറ്റ് ആണ്. ഒരേ ഓഫീസിലെ രണ്ട് ജൂനിയര്‍ അഡ്വക്കേറ്റ്സിന്റെ ഹരാസ്മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ…

    Read More »
Back to top button
error: