KeralaNEWS

തിരുവനന്തപുരത്ത് യുവതിയെ കടന്നുപിടിച്ച  വൃദ്ധൻ അറസ്റ്റില്‍ 

തിരുവനന്തപുരം: മാരായമുട്ടത്ത് പട്ടാപ്പകല്‍ വെള്ളം ചോദിച്ച്‌ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ വൃദ്ധൻ അറസ്റ്റില്‍.

നെയ്യാറ്റിൻകര മാരായമുട്ടം അമ്ബലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യാണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്ബാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

Signature-ad

മാരായമുട്ടത്തെ വീട്ടിലെത്തിയ പ്രതി വീട്ടില്‍ ഉണ്ടായിരുന്ന യുവതിയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ വീടിനകത്തേക്ക് പോയപ്പോള്‍ പിന്നാലെ കയറിചെല്ലുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. പേടിച്ചുപോയ യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയതു.

Back to top button
error: