ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉപേന്ദ്ര സിംഗ് റാവത്തും ഇടംപിടിച്ചിരുന്നു. സിറ്റിംഗ് സീറ്റില്‍ തന്നെയാണ് ഇക്കുറിയും ബിജെപി അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് എംപിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെയാണ് സംഭവം. എംപിയുടെ പേഴ്‌സണല്‍ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉപേന്ദ്രി സിംഗിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം.പിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് ദിനേശ് ചന്ദ്ര പറയുന്നത്.
എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചതെന്ന് ഉപേന്ദ്ര സിംഗ് റാവത്തും പറഞ്ഞു.