Month: March 2024
-
Kerala
എം പി എന്ന നിലയില്‍ കെ.സുധാകരൻ ഭൂലോക തോൽവി
കണ്ണൂർ: ലോക്സഭാ എംപി നിലയില്‍ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ്റെ പ്രകടനം വളരെ മോശം. കേരളത്തിലെ 21 ലോക്സഭാംഗങ്ങളില്‍ ഏറ്റവും കുറവ് എംപി ഫണ്ട് വിനിയോഗിച്ചത് കണ്ണൂർ എംപി കെ സുധാകരനാണെന്ന് റിപ്പോർട്ട്. 4.8575 കോടി രൂപ മാത്രമാണ് സുധാകരൻ തൻ്റെ മണ്ഡലത്തില്‍ എംപി ഫണ്ടില്‍ നിന്നും വിനിയോഗിച്ചത്. കുറവ് തുക ചെലവാക്കിയതില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീറാണുള്ളത്. 4.8596 കോടി രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 4.9364 കോടി രൂപ. കേരളത്തിലെ 20 എംപിമാരില്‍ 11 പേർക്ക് അനുവദിച്ച തുക മുഴുവനും വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കേന്ദ്ര സ്റ്റാറ്റിക്കല്‍ മന്ത്രാലയത്തിൻ്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്സഭയിലെ ഹാജർ നിലയും സംസ്ഥാനത്തെ എംപിമാരില്‍ ഏറ്റവും പിന്നിലാണ് സുധാകരൻ്റെ സ്ഥാനം. പതിനേഴാം ലോക്സഭയുടെ കാലയളവില്‍ വെറും 50 ശതമാനം മാത്രമാണ് സുധാകരൻ്റെ പാർലമെൻ്റിലെ ഹാജർ നില. കേരളത്തിലെ അംഗങ്ങളില്‍ ഏറ്റവും ഉയർന്ന ഹാജർ…
Read More » -
Kerala
സിപിഎമ്മിന്റെ മുസ്ലിം പ്രീണനം മുതലെടുക്കാൻ ബിജെപി
പത്തനംതിട്ട:2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. അതിനു കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്‍കുന്ന അമിതപ്രാധാന്യമാണ്. അതുപോലെ സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നത്.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച. മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും സംഘപരിവാര്‍ എന്നും ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും കേരളത്തില്‍ ഇതില്‍ ഒരു ഇളവുണ്ട്. ക്രിസ്ത്യന്‍ വോട്ടിലേക്ക് ബിജെപിക്ക് കണ്ണ് വെക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്. അടുത്തിടെയായി കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ പരോക്ഷമായി പലകാര്യങ്ങളിലും എതിര്‍പ്പുകള്‍ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്. തൊടുപുഴയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം ഇരു മതങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലാണ് ബിജെപി…
Read More » -
India
വീട്ടിൽ പടക്കം സൂക്ഷിച്ചു; പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് ഉത്തർപ്രദേശിൽ അഞ്ച് മരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലഖ്നൗവിനടുത്തുള്ള കകോരിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഷീര്‍ അലി(50), അദ്ദേഹത്തിന്റെ ഭാര്യ ഹസ്ന ബാനു(45), ബന്ധുക്കളായ റയിയ(5), ഹിബ(2), ഹുമ(3) എന്നിവരാണ് മരിച്ചത്. മുഷീര്‍ അലിയുടെ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പടെ നാല് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പടക്ക കച്ചവടക്കാരനായ മുഷീര്‍ അലി വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതായിരിക്കാം പെട്ടെന്ന് തീ പടരാന്‍ കാരണമായതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്നും പോലീസ് അറിയിച്ചു.
Read More » -
India
യുപിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
ലക്നൗ: ഉത്തർപ്രദേശില്‍ കാർ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് വയസുകാരി ഉള്‍പ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. അപകടത്തില്‍ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സർക്കിള്‍ ഓഫീസർ (സിഒ), അവധേഷ് കുമാർ വിശ്വകർമ പറഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പേരില്‍ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് വിശ്വകർമ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More » -
India
ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ തെറ്റി മുപ്പതടി താഴ്ചയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം
ബംഗളൂരു: ബംഗളൂരുവിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. ബംഗളൂരുവിലേക്കുള്ള എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ കോഴിഫാമില്‍ ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്
Read More » -
Movie
വിവാദങ്ങൾക്കു വിട, ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148-മത്തെ ചിത്രം ‘തങ്കമണി’ ഇന്ന് തീയേറ്ററിൽ
ദിലീപ് നായകനായ ‘തങ്കമണി’ ഇന്ന് തീയേറ്ററുകളിൽ എത്തും. 1986 ഒക്ടോബര്‍ 21 ന് ഇടുക്കിയിലെ തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു നടന്ന പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും അതിക്രമങ്ങളും പ്രമേയമാക്കി ചിത്രീകരിച്ച ‘തങ്കമണി’ 33 രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്ന ‘തങ്കമണി’യിൽ അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ തുടങ്ങിയവർക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിട്ടുണ്ട്. ‘ഉടല്‍’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപ് എന്ന നടന്റെ ഗംഭീര വേഷമാകും ‘തങ്കമണി’യിലേത് എന്നാണ് വിലയിരുത്തല്‍.…
Read More » -
Kerala
കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ വഴി തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ സപ്ലൈകോ കേന്ദ്രങ്ങള്‍ വഴി നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ഒരുമാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Read More » -
Kerala
മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റതെന്ന് സംശയം; യുവാവ് മരിച്ചനിലയിൽ
ചവറ: മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചവറ സൗത്ത് വടക്കുംഭാഗം അമ്ബലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് കേസെടുത്തു. ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാർജർ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലും ആയിരുന്നു. മൊബൈല്‍ ഫോണിനു തകരാർ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read More » -
India
ഭയന്നില്ല,വാതിലടച്ച് പുലിയെ കുടുക്കി 12 കാരന്‍
മുംബൈ: കണ്മുന്നിലൂടെ നടന്നു പോകുന്ന പുള്ളിപ്പുലിക്ക് മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 12 വയസുകാരന്‍ മോഹിത് അഹെര്‍. വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹാളിലെ മുറിയിലായി ഒരു ടേബിളിന് മുകളിലിരുന്ന് ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു മോഹിത് അഹെര്‍. തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്തേക്ക് പുള്ളിപുലി കയറി വന്നു. സാധാരണ ബഹളം വെക്കാനാണ് ഏവരും ശ്രമിക്കുകയെങ്കിലും അഹെര്‍ ശബ്ദമുണ്ടാക്കാതെ പുള്ളിപുലി നടന്നു നീങ്ങിയതിന് തൊട്ടു പിന്നാലെ ഹാളിന് പുറത്തിറങ്ങി വാതില്‍ പുറത്തുനിന്ന് പൂട്ടി. ഇതോടെ പുള്ളിപുലി ഹാളിനകത്തായി. ബഹളം വച്ച് ആളെ കൂട്ടിയതാടെ പ്രദേസവാസികള്‍ എത്തി. തുടര്‍ന്ന് വനം വകുപ്പും പൊലീസും എത്തി പുള്ളിപുലിയെ പിടികൂടി. അഞ്ച് വയസ് പ്രായമുള്ള പുള്ളിപ്പുലിയാണിതെന്നും കുട്ടിയുടെ സമയോചിത ഇടപെടലിനെ അഭിനന്ദിക്കുന്നതായും മലേഗോണ്‍ വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ മലേഗോണിലാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി.
Read More »
