IndiaNEWS

യുപിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു

ലക്നൗ: ഉത്തർപ്രദേശില്‍ കാർ നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച്‌ ഏഴ് വയസുകാരി ഉള്‍പ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു.

അപകടത്തില്‍ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സർക്കിള്‍ ഓഫീസർ (സിഒ), അവധേഷ് കുമാർ വിശ്വകർമ പറഞ്ഞു.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പേരില്‍ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് വിശ്വകർമ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: