IndiaNEWS

വീട്ടിൽ പടക്കം സൂക്ഷിച്ചു;  പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് ഉത്തർപ്രദേശിൽ അഞ്ച് മരണം 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലഖ്നൗവിനടുത്തുള്ള കകോരിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Signature-ad

മുഷീര്‍ അലി(50), അദ്ദേഹത്തിന്റെ ഭാര്യ ഹസ്ന ബാനു(45), ബന്ധുക്കളായ റയിയ(5), ഹിബ(2), ഹുമ(3) എന്നിവരാണ് മരിച്ചത്. മുഷീര്‍ അലിയുടെ രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പടെ നാല് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 പടക്ക കച്ചവടക്കാരനായ മുഷീര്‍ അലി വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കാമെന്നും ഇതായിരിക്കാം പെട്ടെന്ന് തീ പടരാന്‍ കാരണമായതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്നും പോലീസ് അറിയിച്ചു.

Back to top button
error: