Month: March 2024
-
Kerala
വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം;നാല് ജില്ലകളില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു
തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതായി കാണുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കാൻ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനല്‍ക്കാല രോഗങ്ങളുടെ പൊതുസ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളില്‍ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്‌ളുവൻസയും കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ശ്വാസതടസമുണ്ടായാല്‍ ഉടൻ ചികിത്സ ലഭ്യമാക്കണം. വെള്ളത്തിന് ക്ഷാമം വരുന്നതിനാല്‍ ഏറെ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ചൂടുകൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗത്തില്‍ കേടാകാൻ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും…
Read More » -
Kerala
വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിൽ വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കണം: കെഎസ്ഇബി
അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. നമ്മുടെ ആവശ്യകതയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് സംസ്ഥാനത്തെ ജല വൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി ആവശ്യമായ വൈദ്യുതി മുഴുവൻ സംസ്ഥാനത്തിനു പുറത്തുനിന്ന് ഉയർന്ന വില നൽകി വാങ്ങി എത്തിക്കുകയാണ് കെ എസ് ഇ ബി ചെയ്തുവരുന്നത്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിയുടെ 80 ശതമാനത്തോളം ഉത്തരേന്ത്യയിലെ കൽക്കരി ഇന്ധനമാക്കിയ താപവൈദ്യുതി നിലയങ്ങളിൽനിന്നുള്ളതാണ്. വലിയ തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരം താപവൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ. വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള പീക്ക് മണിക്കൂറുകളിൽ നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും താപവൈദ്യുതി നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, ആഗോളതാപനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതുണ്ട്. അത്യാവശ്യമല്ലാത്ത ഓരോ വൈദ്യുതോപകരണവും, പ്രത്യേകിച്ച് പീക്ക് മണിക്കൂറുകളിൽ സ്വിച്ചോഫ് ചെയ്യുമ്പോൾ ഭൂമിയുടെയും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെയും നമ്മുടെ ഭാവി തലമുറയുടെയും നന്മയ്ക്കായി…
Read More » -
Kerala
ഇനി മുതല്‍ പ്രതിദിനം 50 ഡ്രൈവിംഗ് ടെസ്റ്റുകള്‍ മാത്രം :മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകള്‍ എന്ന നിലയിലേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പ്രതിദിനം 160 ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മെയ് 5 മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.
Read More » -
Kerala
പശുവിനെ കറക്കുന്നതിനിടയിൽ കിടാവിന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: എടക്കരയില്‍ പശുവിനെ കറക്കുന്നതിനിടയില്‍ കിടാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി ( 74) ആണ് മരിച്ചത്.രാവിലെ തൊഴുത്തില്‍ പശുവിനെ കറക്കുന്നതിനിടയില്‍ കിടാവിന്റെ കുത്തേറ്റ് തലയടിച്ച് വീണാണ് മരണം. മക്കള്‍: ശിവശങ്കരൻ, സുബ്രഹ്‌മണ്യൻ, അംബിക, സരിജ. മരുമക്കള്‍: ബിന്ദു, സുനി, ജൂബിത്ത്.
Read More » -
Kerala
ബിജെപി സംസ്ഥാന സെക്രട്ടറിയെ വധിക്കുമെന്ന് ഭീക്ഷണി; പിന്നിൽ ബിജെപിക്കാർ തന്നെയെന്ന് സൂചന
കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ. ശ്രീകാന്തിന്റെ വീട്ടില്‍ അജ്ഞാതന്റെ അതിക്രമം. ചൊവ്വാഴ്ച രാവിലെ തൃക്കണ്ണാട്ടെ വീട്ടില്‍ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ശ്രീകാന്തിന്റെ മകളോട് നിനക്ക് അച്ഛൻ ഇല്ലാതാകാൻ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. അതേസമയം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെതിരെ കാസർകോട്ട് വ്യാപക ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ പാർട്ടിതലത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കാസർകോട്ട് വന്ന് പോയതിന് പിന്നാലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ കാരണം നേരത്തെ കാസർകോട്ടും, മഞ്ചേശ്വരത്തും, ഹൊസങ്കടിയിലും ശ്രീകാന്തിന് എതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതും ഈ രീതിയില്‍ തന്നെയാകുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.വീട്ടില്‍ കയറിയുള്ള ഭീഷണിയെ ഗൗരവത്തോടെ തന്നെ കാണാനാണ് പൊലീസ്…
Read More » -
Kerala
കേന്ദ്രത്തിന്റെ മുഖമടച്ച് കേരളത്തിന്റെ പ്രഹരം
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് 13,608 കോടി രൂപ കൂടി ഈ സാമ്ബത്തികവര്‍ഷം കടമെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. കേരളത്തിന് കടമെടുക്കാന്‍ അനുമതി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശിയെ തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പിന്‍വലിച്ചാല്‍ മാത്രം അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര അറിയിച്ചത്. കേസില്‍ കേരളം ഉറച്ചുനിന്നതോടെ കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയുടെ വിജയമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കാണുന്നത്. കേരളത്തിന് അവകാശപ്പെട്ടത് ഉടന്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്കോ നാളെയോ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണെന്നും കേരളത്തിന്റെ സ്യൂട്ട് പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്രം പിന്‍വലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് ലഭിക്കേണ്ട 57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം…
Read More » -
India
ഇന്ത്യയിലെ ജനങ്ങള്‍ നന്നായി പെരുമാറി: കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി
ന്യൂഡൽഹി : ഇന്ത്യയിലെ ജനങ്ങള്‍ തന്നോട് നന്നായാണു പെരുമാറിയതെന്നും എന്നാൽ ആ നാട്ടിൽ അനുഭവം വളരെ മോശമായിരുന്നുവെന്നും ജാർഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി. ഭർത്താവിനൊപ്പം ബിഹാർ വഴി നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുന്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. “ആറ് വർഷത്തിലേറെയായി ഞാൻ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയിലുണ്ട്. ഏകദേശം 20,000 കിലോമീറ്റർ യാത്ര ചെയ്തു. ഞങ്ങള്‍ക്ക് എവിടെയും പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത് ആദ്യ സംഭവമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയും ഭർത്താവും ടെന്‍റില്‍ താമസിക്കുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.ഇന്ത്യയിലെ ജനങ്ങള്‍ നല്ലവരാണ്. അവരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് വളരെ നന്നായി പെരുമാറുകയും വളരെ ദയ കാണിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് എനിക്ക് നല്ല ഓർമകളുണ്ട്. ഭർത്താവിനൊപ്പം പര്യടനം തുടരു”മെന്നും യുവതി പറഞ്ഞു. യുവതിയ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള നാല് പ്രതികള്‍ക്കായി…
Read More » -
Kerala
ഒപ്പം കഴിഞ്ഞത് വെറും 15 ദിവസം; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്.പന്നിയോട് സ്വദേശിനി സോന ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്. സംഭവം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു സോന ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയത്
Read More » -
Kerala
നഴ്സായിരുന്നു അര്‍ച്ചന; പക്ഷെ കുഞ്ഞുങ്ങളെ പച്ചയ്ക്ക് തീകൊളുത്താൻ മടിച്ചില്ല, പിന്നാലെ അവരും പോയി
കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപമുള്ള തൊടിയൂർ നടുങ്ങിപ്പോയ ദിവസമായിരുന്നു ഇന്നലെ. ഏഴും രണ്ടും വയസ്സുള്ള മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മുപ്പത്തിമൂന്ന് വയസുള്ള അർച്ചനയാണ് മരിച്ചത്. മക്കളായ ഏഴു വയസുകാരിയും രണ്ടു വയസുകാരനും ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലാണ്. രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോള്‍ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനല്‍ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിനിയായ അർച്ചന സുഡാനില്‍ ഏറെ വർഷം നഴ്സിംഗ് ജോലി ചെയ്തിരുന്ന ആളാണ്.
Read More » -
Kerala
ശിവരാത്രി പ്രമാണിച്ച് രാത്രി വൈകിയും പുലര്‍ച്ചെയും സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ മാര്‍ച്ച് 8, 9 തീയതികളില്‍ സര്‍വീസ് സമയം നീട്ടി. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിന്‍ സര്‍വീസ്. ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യത്തിന് വേണ്ടിയാണ് കൂടുതല്‍ സര്‍വീസുകള്‍. മാര്‍ച്ച് 9ന് പുലര്‍ച്ചെ നാലര മുതലും കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കും. പുലര്‍ച്ചെ നാലര മുതല്‍ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടാവുക. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യുപിഎസ് സി പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ സമയക്രമം ഉപകാരപ്രദമാകും.
Read More »