KeralaNEWS

സിപിഎമ്മിന്റെ മുസ്ലിം പ്രീണനം മുതലെടുക്കാൻ ബിജെപി

പത്തനംതിട്ട:2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.
അതിനു കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്‍കുന്ന അമിതപ്രാധാന്യമാണ്.

അതുപോലെ സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.

ഈ ഘട്ടത്തിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നത്.ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച.

മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും സംഘപരിവാര്‍ എന്നും ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും കേരളത്തില്‍ ഇതില്‍ ഒരു ഇളവുണ്ട്. ക്രിസ്ത്യന്‍ വോട്ടിലേക്ക് ബിജെപിക്ക് കണ്ണ് വെക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്.

അടുത്തിടെയായി കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ പരോക്ഷമായി പലകാര്യങ്ങളിലും എതിര്‍പ്പുകള്‍ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്. തൊടുപുഴയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം ഇരു മതങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലാണ് ബിജെപി ചൂണ്ടയിടുന്നത്.

 ക്രിസ്ത്യാനികള്‍ക്കുള്ളിലെ മുസ്ലീം വിദ്വേഷം മുതലെടുത്ത് കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ് ബിജെപി കേരളത്തിൽ പയറ്റാന്‍ നോക്കുന്നത്. അതിനാലാണ് പെട്ടെന്നുള്ള ക്രിസ്ത്യന്‍ സ്‌നേഹം ഇവിടെ ബിജെപി പുറത്തെടുക്കുന്നതും സുരേഷ് ഗോപിയെ പോലുള്ളവർ സ്വർണ കിരീടവുമായി പള്ളികൾ കയറിയിറങ്ങുന്നതും.

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ വൈദികന്‍ ഫാ.ജോസഫ് ആറ്റുചാലിലിനെതിരെ നടന്ന അക്രമത്തെ അപലപിക്കാൻ പോലും ആദ്യം സിപിഎം  തയാറായില്ല എന്നതും ഇവിടെ എടുത്തുപറയണം സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാരായിരുന്നു.

.ഫെബ്രുവരി 23ന് വൈകിട്ടായിരുന്നു സംഭവം. ദേവാലയത്തില്‍ ആരാധന സമയത്ത് ഒരു സംഘം യുവാക്കള്‍ പള്ളി പരിസരത്തേക്ക് വാഹനം കയറ്റി റേസ് ചെയ്യിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എത്തിയ അസി. വികാരി ഫാ.ജോസഫിനെതിരെ പ്രതികള്‍ വാഹനം ഇടിപ്പിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരും പ്രതികളായിരുന്നു.

അതേസമയം മുസ്ലിംവിഭാഗത്തെ മാത്രം പ്രതി ചേർത്തെന്ന ഹുസൈൻ മടവൂരിന്റെ ആരോപണത്തിന് നേരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിക്കുകയും ചെയ്തു.വൈദികനെ ആക്രമിച്ച സംഭവം ശുദ്ധ തെമ്മാടിത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.വൈദികന് നേരെ വണ്ടി കയറ്റിയെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സംഘമെന്ന് പറയുമ്ബോള്‍ എല്ലാവരുമുണ്ടാകും എന്നല്ലേ നമ്മള്‍ കരുതുക. എന്നാല്‍, ഇവിടെ എല്ലാവരും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അല്ലാതെ, ചെറുപ്പക്കാരുടെ കൂട്ടത്തിലുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചതല്ല.

ഹുസൈൻ മടവൂരിനെ പോലെയുള്ളവർ വലിയ സ്ഥാനത്ത് ഇരിക്കുന്നവരല്ലേ. തെറ്റായ ധാരണകള്‍ വച്ചുപുലർത്തരുത്. ശരിയായ ധാരണകളില്‍ കൂടി മാത്രമേ കാര്യങ്ങള്‍ അവതരിപ്പിക്കാൻ തയ്യാറാകാവൂ. പോലീസിന്റെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുണ്ടാകാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Back to top button
error: