Month: March 2024
-
Crime
പോക്‌സോ അതിജീവിതയുടെ പിതാവ് തൂങ്ങിമരിച്ചു, അമ്മ ചികിത്സയില്‍; പ്രതിയായ പഞ്ചായത്തംഗം റിമാന്‍ഡില്‍
കൊല്ലം: പോക്‌സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്‌സോ കേസില്‍ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണന്‍ റിമാന്‍ഡിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്തതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഒരാഴ്ച മുന്‍പാണ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മണിവര്‍ണനെ റിമാന്‍ഡും ചെയ്തു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണു പിതാവ് തൂങ്ങിമരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ പെണ്‍കുട്ടിയുടെ അമ്മ പിന്നീട് കൈഞരമ്പ് മുറിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിനു കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമാണ് കേസില്‍ പ്രതിയായ ടി.എസ്.…
Read More » -
Kerala
ഫോണ്‍ വിളിച്ചിട്ടു കിട്ടുന്നില്ല; പദ്മജ പോയാലും കോണ്‍ഗ്രസിനു ഒരു കുഴപ്പവുമില്ലെന്ന് മുരളീധരന്‍
തൃശൂർ: പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ പോയാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാകില്ലെന്ന് സഹോദരനും കോൺഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വാര്‍ത്ത അറിഞ്ഞതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പദ്മജ ഫോണ്‍ എടുത്തില്ല. അവര്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പദ്മജ തോല്‍വി വഴങ്ങിയിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം കാലുവാരിയതാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് പദ്മജ പരോക്ഷമായി പലപ്പോഴും ആരോപിച്ചിരുന്നു. 2021 ല്‍ 946 വോട്ടുകള്‍ക്കാണ് പദ്മജയുടെ തോല്‍വി. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നത് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതിലും പദ്മജയ്ക്ക് നീരസമുണ്ട്. ഇതെല്ലാം പദ്മജയുടെ ബിജെപി പ്രവേശനത്തില്‍ നിര്‍ണായക സ്വാധീനമായി. ബിജെപിയില്‍ ചേരുമെന്ന്…
Read More » -
Local
കോട്ടയത്തിന് അഭിമാനമായി കുമരകം; ‘സ്വദേശി ദര്‍ശന്‍’ പദ്ധതിയില്‍ ഇടം നേടിയത് ചാഴികാടന്റെ നിരന്തര ഇടപെടലിനൊടുവില്‍
കോട്ടയം: കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദര്‍ശനില്‍ കുമരകവും ഇടം നേടി. കുമരകത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തിന് തുറന്നുനല്‍കാന്‍ കഴിയുന്ന പദ്ധതികളുണ്ടാവണമെന്ന തോമസ് ചാഴികാടന്‍ എം പിയുടെ നിരന്തര ആവശ്യമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഉത്തരവാദിത്വ, സുസ്ഥിര വിനോദസഞ്ചാരപദ്ധതിയുടെ സാധ്യത കുമരകത്തിന് പ്രയോജനപ്പെടുത്തുന്നതടക്കം ലോകസഭയില്‍ ഏഴുതവണ ചോദ്യങ്ങള്‍ ഉന്നയിച്ച് സഭയുടെ ശ്രദ്ധനേടാന്‍ തോമസ് ചാഴികാടന് കഴിഞ്ഞിരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്രവിനോദസഞ്ചാരവകുപ്പ് ആകര്‍ഷക പദ്ധതിയായി സ്വദേശി ദര്‍ശന്‍ ആരംഭിച്ചത്. 2018-19 വരെ രാജ്യത്ത് 76 പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ സ്വദേശി ദര്‍ശന്‍ 2.0 (എസ്ഡി 2.0) എന്ന പേരിലുള്ള പുതിയ നീക്കത്തിലാണ് കുമരകത്തിന് വിനോദസഞ്ചാരവികസനഭൂപടത്തില്‍ ഇടം നേടാനായത്. രാജ്യത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് കുമരകത്തിന് മാത്രമാണ് ഇടം നേടാന്‍ കഴിഞ്ഞതെന്നത് വലിയ നേട്ടമായി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതിനപ്പുറം ഒരു പ്രദേശത്തിന്റേയും മനുഷ്യസമ്പത്തിന്റേയും വികസനം ഉറപ്പാക്കാന്‍ കഴിയുംവിധമാണ് സ്വദേശി ദര്‍ശന്‍ 2.0 ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമസ്തമേഖലകളിലും വികസനമെത്തിക്കാന്‍…
Read More » -
Kerala
ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് ഭക്ഷണം ഫ്രീ; കുടുംബശ്രീയുടെ ലഞ്ച് ബെല്‍ തുടങ്ങി
തിരുവനന്തപുരം: ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ തുടങ്ങി. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ് മാർട്ട്’ വഴി ഓർഡർ നല്‍കാം.ഈ മാസം 12 വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യമായും പിന്നീട് ഓർഡർ നല്‍കുന്ന 50പേർക്ക് പകുതി വിലയ്‌ക്കും ഊണ് ലഭിക്കും. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം. ചോറ്, സാമ്ബാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവയുള്ള ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങളഉള്ള പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്റെ ആദ്യയാത്ര മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്‌തു.ആന്റണി രാജു എം.എല്‍.എ അദ്ധ്യക്ഷനായി.
Read More » -
Kerala
പത്തനംതിട്ടയില്‍ ആറു വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ശിശുക്ഷേമ സമിതിയംഗം പ്രതി
പത്തനംതിട്ട: മലയാലപ്പുഴയിൽ ആറു വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ശിശുക്ഷേമ സമിതിയംഗം പ്രതി. പത്തനംതിട്ട ശിശുക്ഷേമ സമിതിയംഗം എസ്.കാർത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. അനധികൃതമായി പാറയും മണ്ണും കടത്തിയ വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 26നാണ് കേസുമായി ബന്ധപ്പെട്ട സംഭവം. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസും സഹോദരൻ അരുണ്‍ ദാസും ഉള്‍പ്പെടുന്ന സംഘം മലയാലപ്പുഴയിലെ വീട്ടില്‍ എത്തി കുട്ടിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും കത്തി വീശുകയും ചെയ്തെന്നാണ് പരാതി. കേസില്‍ അർജുൻ ദാസ്, സഹോദരൻ അരുണ്‍ ദാസ്, അർജുൻ ദാസിന്‍റെ ഭാര്യ കാർത്തിക, അരുണ്‍ ദാസിന്‍റെ ഭാര്യ എന്നിവരാണ് പ്രതികള്‍.
Read More » -
Crime
ഭാര്യ വിമാനത്താവളത്തിലെത്താന്‍ വൈകി; വിമാനം വൈകിപ്പിക്കാന്‍ ഭര്‍ത്താവിന്റെ വ്യാജ ബോംബ് സന്ദേശം
മുംബൈ: ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ വിമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റില്‍. വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയാണ് ഇയാള്‍ മുംബൈയില്‍ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുന്‍പായാണ് സംഭവം. ആകാശ് എയര്‍ലൈന്‍സില്‍ വിളിച്ചാണ് ഇയാള്‍ വ്യാജ സന്ദേശം നല്‍കിയത്. വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ ഉടന്‍ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു. ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോണ്‍ കോള്‍ വ്യാജമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. ഏറെ വൈകി അര്‍ധരാത്രിയോടെയാണ് വിമാനം മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താന്‍ ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ…
Read More » -
Kerala
അമ്മയോടു പിണങ്ങി 11 വയസുകാരി വീടുവിട്ടിറങ്ങി; ഒടുവില്‍…
കോട്ടയം: അമ്മയോടു പിണങ്ങി വീടു വിട്ടു പോയ 11 കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു പൊലീസുകാര്‍. അതിരമ്പുഴയിലാണ് സംഭവം. അമ്മയോടു പിണങ്ങി അച്ഛന്‍ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടു വിട്ടത്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാനായി ഇവരുടെ വീട്ടില്‍ മുന്‍പ് പൊലീസ് എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വച്ചിരുന്നു. ഇതാണ് നിര്‍ണായക ഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താന്‍ തുണച്ചത്. കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ വി.വി ബാലഗോപാല്‍, അജിത്ത് എം.വിജയന്‍ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. ബാല?ഗോപാലിന്റെ നമ്പറിലേക്കാണ് അമ്മ വിളിച്ചത്. ഫോണ്‍ വിളി വരുമ്പോള്‍ പേരൂര്‍ ഭാഗത്ത് വാറണ്ട് പ്രതികള്‍ക്കായി പൊലീസുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. ബാലഗോപാലും അജിത്തും അതിരമ്പുഴ ഭാഗത്തേക്ക് അന്വേഷണത്തിനായി വരും വഴി കുരിശുപള്ളി കവലയിലാണ് കുഞ്ഞിനെ കണ്ടത്. ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കില്‍ കുട്ടി റോഡ് മുറിച്ചു കടന്ന് ഏതെങ്കിലും ബസില്‍ കയറി പോകുമായിരുന്നുവെന്നു പൊലീസുകാര്‍ പറയുന്നു.…
Read More » -
Kerala
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പ്രതിഷേധം; ഗണേഷിന്റെ കോലം കത്തിച്ചു, എല്ലാവരെയും വലച്ച് മന്ത്രിയുടെ വിചിത്രനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതില്‍ വിവിധ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പ്രതിഷേധം. 50 പേര്‍ക്ക് മാത്രമേ ടെസ്റ്റ് നടത്താനാകൂ എന്ന നിര്‍ദേശത്തിന് പിന്നാലെയാണ് പ്രതിഷേധം. പലയിടത്തും ടെസ്റ്റിനായി എത്തിയത് 150 ഓളം പേരാണ്. തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പാലക്കാട് ജില്ലയില്‍ ടെസ്റ്റ് നടക്കുന്ന മലമ്പുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ടെസ്റ്റിനെത്തിയവരും പ്രതിഷേധിക്കുകയാണ്. ടെസ്റ്റ് കേന്ദ്രങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ നടത്താനാകൂ എന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒമാരുടെയും യോഗത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ കേവലം 6 മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം. പൊതുവേ ഒരു ടെസ്റ്റ് കേന്ദ്രത്തില്‍…
Read More » -
Local
കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠന ക്യാമ്പ് സമാപിച്ചു
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠന ക്യാമ്പ് മാര്‍ച്ച് 5 6 തീയതികളില്‍ മൊറാഴ നിരാമയ റിട്രീറ്റ്‌സ് വൈദേകം വച്ച് നടന്നു. കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്പി: സദാനന്ദന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറിമാരായ രമേശന്‍ വെള്ളോറ മഹേഷ് പി.പി, കേരള പോലീസ് ഓഫീസസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ജില്ലാ സെക്രട്ടറി അനീഷ് കെ.പി, ജില്ലാ പ്രസിഡണ്ട് രമേശന്‍ എന്‍.വി, കണ്ണൂര്‍ സിറ്റി ജില്ലാ സെക്രട്ടറി കെ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവും സനത്ത് കെ.പി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി അഡീഷണല്‍ എസ്പി: ടി.പി രഞ്ജിത്ത്, പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ മാസ്റ്റര്‍, അന്താരാഷ്ട്ര യോഗ റഫറി പ്രേമരാജന്‍ കാന,…
Read More » -
Local
40,000 മുതല്‍ 34 ലക്ഷം വരെ 282 പദ്ധതികളില്‍ ചാഴികാടന്‍ മാജിക്
കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവന്‍ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടന്‍ മാജിക്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ ലോകസഭാംഗമെന്ന നിലയില്‍ പ്രാദേശിക വികസനത്തിന് ലഭിച്ച ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ തോമസ് ചാഴികാടന്‍ സ്വീകരിച്ച നിലപാടുകള്‍ ജനപ്രതിനിധികള്‍ക്കും നാടിനും മാതൃകാപരമാണ്. കോടികള്‍ ചെലവിടുന്ന ചുരുക്കം പദ്ധതികള്‍ക്കായി തുക അനുവദിച്ചാല്‍ പദ്ധതിയുടെ നിര്‍വഹണം എളുപ്പത്തില്‍ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നിരിക്കെ ഓരോ മേഖലയിലും തുല്യമായ പ്രാധാന്യം നല്‍കിയാണ് ഫണ്ട് അനുവദിച്ചത്. 18 ഇനങ്ങളിലായാണ് ഫണ്ട് അനുവദിച്ചതെന്നതുതന്നെ ഫണ്ട് വിനിയോഗം ദുഷ്‌കരമാക്കി. എംപിയുടെ പ്രാദേശിക വികസനപദ്ധതിയില്‍ 282 പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് പദ്ധതി നിര്‍വഹണത്തില്‍ ചെലുത്തിയ ശ്രദ്ധ വ്യക്തമാക്കുന്നു. 4115.95 രൂപയുടെ വികസനം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയതിന് ഇരട്ടിതിളക്കം സമ്മാനിച്ചത് എംപിയുടെ പ്രാദേശിക വികസനഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നൂറുശതമാനം ഫണ്ട് വിനിയോഗം ഇടതുമുന്നണിക്ക് ഏറെ നേട്ടമാകുന്നുണ്ട്. 282 പദ്ധതികളില്‍ 40,000 രൂപയ്ക്ക് പെരുമ്പായിക്കാട്…
Read More »