LocalNEWS

40,000 മുതല്‍ 34 ലക്ഷം വരെ 282 പദ്ധതികളില്‍ ചാഴികാടന്‍ മാജിക്

കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവന്‍ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടന്‍ മാജിക്. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടയില്‍ ലോകസഭാംഗമെന്ന നിലയില്‍ പ്രാദേശിക വികസനത്തിന് ലഭിച്ച ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ തോമസ് ചാഴികാടന്‍ സ്വീകരിച്ച നിലപാടുകള്‍ ജനപ്രതിനിധികള്‍ക്കും നാടിനും മാതൃകാപരമാണ്.

കോടികള്‍ ചെലവിടുന്ന ചുരുക്കം പദ്ധതികള്‍ക്കായി തുക അനുവദിച്ചാല്‍ പദ്ധതിയുടെ നിര്‍വഹണം എളുപ്പത്തില്‍ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നിരിക്കെ ഓരോ മേഖലയിലും തുല്യമായ പ്രാധാന്യം നല്‍കിയാണ് ഫണ്ട് അനുവദിച്ചത്. 18 ഇനങ്ങളിലായാണ് ഫണ്ട് അനുവദിച്ചതെന്നതുതന്നെ ഫണ്ട് വിനിയോഗം ദുഷ്‌കരമാക്കി. എംപിയുടെ പ്രാദേശിക വികസനപദ്ധതിയില്‍ 282 പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് പദ്ധതി നിര്‍വഹണത്തില്‍ ചെലുത്തിയ ശ്രദ്ധ വ്യക്തമാക്കുന്നു.
4115.95 രൂപയുടെ വികസനം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയതിന് ഇരട്ടിതിളക്കം സമ്മാനിച്ചത് എംപിയുടെ പ്രാദേശിക വികസനഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നൂറുശതമാനം ഫണ്ട് വിനിയോഗം ഇടതുമുന്നണിക്ക് ഏറെ നേട്ടമാകുന്നുണ്ട്.

Signature-ad

282 പദ്ധതികളില്‍ 40,000 രൂപയ്ക്ക് പെരുമ്പായിക്കാട് ഹോളിഫാമിലി സ്‌കൂളിന് കംപ്യൂട്ടറും പ്രിന്ററും നല്‍കിയതാണ് എംപി ഫണ്ടില്‍ നല്‍കിയ പദ്ധതികളില്‍ ഏറ്റവും കുറഞ്ഞ തുകയുടേത്. കൂത്താട്ടുകുളത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന വെട്ടിത്തറ-കുരുത്തോലതണ്ട് ശുദ്ധജലപദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന തുക നല്‍കിയിട്ടുള്ള പദ്ധതി. 34 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നല്‍കിയത്.
എംപിയുടെ പ്രാദേശിക വികസനപദ്ധതി നിര്‍വഹണവുമായി ബന്ധപ്പെടുത്തി നിശ്ചിത കാലയളവില്‍ എംപി അധ്യക്ഷനായ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് തുക വിനിയോഗം 100 ശതമാനത്തിലെത്തിക്കാന്‍ കാരണമായതായി തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.

Back to top button
error: