തിരുവനന്തപുരം: ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ തുടങ്ങി.
കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ് മാർട്ട്’ വഴി ഓർഡർ നല്‍കാം.ഈ മാസം 12 വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യമായും പിന്നീട് ഓർഡർ നല്‍കുന്ന 50പേർക്ക് പകുതി വിലയ്‌ക്കും ഊണ് ലഭിക്കും.
ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം. ചോറ്, സാമ്ബാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവയുള്ള ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങളഉള്ള പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും.
വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്റെ ആദ്യയാത്ര മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്‌തു.ആന്റണി രാജു എം.എല്‍.എ അദ്ധ്യക്ഷനായി.